ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വോട്ട് ചെയ്ത് മടങ്ങും വഴി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അരീപ്പറമ്പ് സ്വദേശി എ.സി.ഫീലിപ്പോസിന് ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ അരീപ്പറമ്പ് ഭാഗത്ത് വച്ചായിരുന്നു അപകടം. പാളയം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ആനിക്കാട് സ്വദേശി പി.ജെ.ജോസഫിന് ( 56) പരുക്കേറ്റു.രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ഭരണങ്ങാനത്ത് വച്ച് ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ Read More…
കര്‍ണാടകയിലെ കൊല്ലൂരില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. കുടജാദ്രിയില്‍ നിന്ന് കൊല്ലൂരിലേക്ക് വരികയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് ദെളിയില്‍ വെച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാലാ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരായ പുന്നത്തറ സ്വദേശികൾ ജോർജ് മാത്യു (47) ഷേർലി ( 48 ) മാത്യു ജോർജ് (8 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 5 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.