കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ കൂടല്ലൂർ സ്വദേശിനി ഗിരിജയെ ( 60) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കൂടല്ലൂർ കവല ഭാഗത്തു വച്ചായിരുന്നു അപകടം.
വാല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. 13 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം. വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ നിയന്ത്രണംവിട്ട ട്രാവലർ 13-ാം വളവിലെ കൈവരിയിൽ ഇടിച്ച് താഴേക്ക് മറിഞ്ഞാണ് അപകടം. മലപ്പുറം സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.
പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സിഎസ്കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൈക ഭാഗത്തു നിന്ന് വരികയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ Read More…