pala

പാലാ ളാലം പഴയ പള്ളിയിൽ നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ 2026 നവംബർ 13 മുതൽ 22 വരെ ആഘോഷിക്കുന്നു

പാലാ : നിത്യസഹായ മാതാവിൻ്റെ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ ആണ്ടുതോറും നടത്തിവരുന്ന നിത്യസഹായ മാതാവിൻ്റെ നൊവേന തിരുനാൾ നവംബർ 2026 നവംബർ 13 വെള്ളി മുതൽ നവംബർ 22 ഞായർ വരെ ഭക്ത്യാദരപൂർവ്വം ആഘോഷിക്കുകയാണ്.

തിരുനാൾ ദിനങ്ങളിൽ രാവിലെ 5:30 , 7 മണി , 9:30 വൈകുന്നേരം 4.30 , 6:30 എന്നീ സമയങ്ങളിൽ ആഘോഷമായ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. സീറോ മലബാർ സഭയിൽ ആദ്യമായി പരിശുദ്ധ ദൈവമാതാവിന്റെ നൊവേന ആരംഭിച്ച ദൈവാലയം എന്ന പ്രത്യേകതയും നമ്മുടെ ദൈവാലയത്തിനുണ്ട്. ദിവസവും നൂറുകണക്കിന് വിശ്വാസികൾ ദൈവാലയത്തിൽ എത്തി പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി പ്രാർത്ഥിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *