ഈരാറ്റുപേട്ട തിടനാടുനിന്നും വിജയകുമാർ ( 65 വയസ്സ്) മാർച്ച് 4-ാം തീയതി ഉച്ചയ്ക്കു ശേഷം കാൺമാനില്ല.കണ്ട് കിട്ടുന്നവർ അടുത്തുള്ള പോലീസ്സ് സ്റ്റേഷനിലോ 9048813913 (വി.വി അനീഷ് ) ഈ നമ്പറിലോ ബന്ധപ്പെടുക. കാവിമുണ്ടും ഷർട്ടും ആണ് വേഷം.
തിടനാട് : CSC Tiny Tech Kindergarten School ൽ 77 th റിപ്പബ്ലിക് ദിനാഘോഷം നടത്തി.സ്കൂൾ ഹെഡ്മിസ്ട്രെസ് റോസ് പ്രിയ സണ്ണി പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി. റിമാകുമാരി അർച്ചന തുടങ്ങിയവർ പ്രസംഗിച്ചു.
തിടനാട്: ചെമ്മലമറ്റം ലയൺസ് ക്ലബിൻ്റെ നേതൃത്വത്തിൽ തിടനാട് ഗവൺമെന്റ് വി. എച്ച്. എസ്.എസ്. സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെയും അമിത ഐ കെയർ തിരുവല്ലയുടെയും സഹകരണത്തോടെ മെഗാ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പും, സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ കണ്ണട വിതരണവും നടത്തി. പിടിഎ പ്രസിഡണ്ട് ശ്രീമതി സജിനി സതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് ഷോൺ ജോർജ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ:സ്കറിയ ജോസഫ് പൊട്ടനാനി മുഖ്യാതിഥിയായി Read More…
തിടനാട് : തിടനാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെ സപ്തദിന ക്യാംപ് ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവൺമെൻ്റ് എൽ.പി.എസ് പ്ലാശനാൽ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. തിടനാട് ഗ്രാമപഞ്ചായത്ത് 6 ആം വാർഡ് മെമ്പർ ശ്രീ ശ്രീകാന്ത് എം. എസ് പതാക ഉയർത്തി ക്യാംപ് ഉദ്ഘാടനം ചെയ്തു. തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ. സന്തോഷ്, ശ്രീ ജോയി ജോസഫ് , സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി ശാലിനി റാണി Read More…