erattupetta

വാഗമൺ ഗുണ്ടാ ആക്രമണം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക: സമസ്ത

ഈരാറ്റുപേട്ട: വാഗമണിൽ വിനോദ സഞ്ചാരത്തിന് എത്തിയ ഈരാറ്റുപേട്ട സ്വദേശികളെ ഗുണ്ടാ സംഘം കയ്യേറ്റം ചെയ്തത് അങ്ങേയറ്റം അപലപാനീയമാണെന്നും, കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു മാതൃകാപരമായ ശിക്ഷ നൽകണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

ജനങ്ങൾ ഉല്ലാസത്തിന് എത്തുന്ന പ്രദേശങ്ങളിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും, ലഹരി ഉപയോഗവും വ്യാപകമാവുകയാണ്. സർക്കാരും പോലീസും സത്വരനടപടികൾ സ്വീകരിക്കണം. വാഗമണിൽ ക്രൂരമായ മർദ്ദനമാണ് അക്രമികൾ അഴിച്ചുവിട്ടത്.

അക്രമത്തിനു ഇരയായവരിൽ ഭിന്നശേഷിക്കാരിയായ ബാലികയുമുണ്ടെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പോലീസ് നടപടി കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീസ് സഖാഫിയുടെ അദ്യക്ഷത വഹിച്ചു.

കേരള മുസ്‌ലിം ജമാഅത് ജില്ലാ പ്രസിഡന്റ്‌ വി എച്ച് അബ്ദുറഷീദ് മുസ്‌ലിയാർ, സമസ്ത സെക്രട്ടറി പി എം അനസ് മദനി, അബ്ദുറഹ്മാൻ സഖാഫി, ഇയാസ് സഖാഫി, സൈനുദ്ധീൻ മുസ്‌ലിയാർ, ലബീബ് സഖാഫി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *