pala

കൃഷി അറിവുകൾ തേടി അഗ്രിമയിലേക്ക്

പാലാ: ചേനപ്പാടി ആർ.വി. ജി.വി. എച്ച്. എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഓർഗാനിക് ഗ്രോവറുമായി ബന്ധപ്പെട്ട കൃഷി വിജ്ഞാന അറിവുകൾക്കായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റ് സന്ദർശിച്ചു.

അഗ്രിമ യിൽനടന്ന കൃഷി വിജ്ഞാന സദസ്സ് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ അദ്ധ്യക്ഷത വഹിച്ചു.

അഗ്രിമ ഇക്കോ ഷോപ്പ്, അഗ്രിമ കാർഷിക നേഴ്സറി, പാലാ സാൻതോംഫുഡ് ഫാക്ടറി ,അഗ്രിമ സെൻട്രൽ നേഴ്സറി, പാലനോവ ഔട്ട്ലെറ്റ് തുടങ്ങി വിവിധ കേന്ദ്രങ്ങൾ അഗ്രി വിഭാഗത്തിലെ അനു ഏലിയാസിന്റെ നേതൃത്വത്തിൽ സന്ദർശിച്ച വിദ്യാർഥികൾക്ക് ജൈവവള നിർമാണത്തെക്കുറിച്ചും ആരോഗ്യ ബോധനം സംബന്ധിച്ചും ക്ലാസുകൾക്ക് അഗ്രിമ മാർക്കറ്റിംഗ് മാനേജർ ടോണി ജോസഫും റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ ജോയി വട്ടക്കുന്നേലും ഫലവൃക്ഷ തൈകളുടെ വൈവിധ്യങ്ങളും സവിശേഷതകളുംസംബന്ധിച്ച് പാലാ സാൻതോം എഫ്. പി. സി ഡയറക്ടർ ബോർഡംഗം സിബി കണിയാംപടിയും, സോപ്പ്, ലിക്വിഡ് സോപ്പ് തുടങ്ങിയവയുടെ നിർമ്മാണ പരിശീലനത്തിന് കോർഡിനേറ്റർ ആലീസ് ജോർജും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *