thalappalam

തലപ്പലത്ത് വയോജന മെഡിക്കൽ ക്യാമ്പ്

തലപ്പലം: ‘നാഷണൽ ആയുഷ് മിഷൻ ( ഹോമിയോപ്പതി) വകുപ്പ് സംഘടിപ്പിക്കുന്ന സൗജന്യ വയോജന മെഡിക്കൽ ക്യാമ്പ് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ തെള്ളിയാമറ്റം ഗ്രാമീണ വായനശാലാ അണത്തിൽ വച്ച് നടത്തപ്പെടുന്നു.

തലപ്പലം പഞ്ചായത്ത് ഗവൺമെൻ്റ് ആയുഷ് ഹോമിയോ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ തലപ്പുലം ഗ്രാമീണ വായനശാലയും പനയ്കപ്പാലം ഓർബിസ് ലൈവ്സ് ലബോറട്ടറിയുടെയു സഹകരണത്തോടെ നടത്തപ്പെടുന്ന ക്യാമ്പ് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി എൽസി തോമസ് ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ വയോജനങ്ങൾക്ക് സൗജന്യ രക്തപരിശോധന, രോഗനിർണ്ണയം, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *