general

കുന്നോന്നി ആജാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ആദരവ് സംഘടിപ്പിച്ചു

കുന്നോന്നി: ഗ്രാമീണ മേഖലയിലെ സാമൂഹിക, സാംസ്കാരിക, കായിക രംഗങ്ങളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന കുന്നോന്നി ആജാ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരവ് ചടങ്ങ് സംഘടിപ്പിച്ചു. നിരവധി വർഷങ്ങളായി പ്രദേശത്തെ പൊതുപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിലും ക്ലബ്ബ് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിവരുന്നത്.

രാജേഷ് കുഴിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് അംഗം നിഷ സാനു ഉദ്ഘാടനം ചെയ്തു. 8-ാം വാർഡ് അംഗം സുജിത്ത് പി.സി പനച്ചിയ്ക്കൽ, ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് വാകവേലിൽ, സെക്രട്ടറി സിബി ചിറയ്ക്കൽ എന്നിവർ സംസാരിച്ചു.

ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ക്ലബ്ബ് അംഗമായ സുജിത്ത് പി.സി പനച്ചിയ്ക്കലിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ക്ലബ്ബ് അംഗങ്ങളുടെ കുട്ടികളെ മെമന്റോയും ക്യാഷ് അവാർഡും നൽകി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *