general

ടെലിവിഷൻ–സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി സുനിൽ പാറയ്ക്കൽ; ഗിന്നസ് വേൾഡ് റെക്കോർഡും കേരളീയം പുരസ്കാരവും നേട്ടങ്ങളുടെ തിളക്കമായി

മലയാള ടെലിവിഷൻ സീരിയൽ–സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമാണ് സുനിൽ പാറയ്ക്കൽ. അഭിനയത്തോടുള്ള അഭിനിവേശവും വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള കഴിവും കൊണ്ട് കലാരംഗത്ത് സജീവമായ അദ്ദേഹം, ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടത്തിലൂടെയും പുരസ്കാര അംഗീകാരത്തിലൂടെയും ശ്രദ്ധ നേടുകയാണ്.

2004-ൽ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത ചിറ്റ എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെ പ്രവർത്തനങ്ങൾ ആരംഭിച്ച സുനിൽ പാറയ്ക്കൽ, അപരിചിത, സ്ത്രീധനം, ഭാര്യ, അല്ലിയാമ്പൽ, സ്വന്തം സുജാത, തിങ്കൾ കലമാൻ, നന്ദനം തുടങ്ങിയ നിരവധി സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി.

സിനിമാരംഗത്തും തന്റെ സാന്നിധ്യം അറിയിച്ച അദ്ദേഹം താളമേളം, ക്ലാസ്‌മേറ്റ്‌സ്, ചട്ടക്കാരി, തത്സമയം ഒരു പെൺകുട്ടി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട, ജോണി ജോണി യെസ് അപ്പാ, മഹാറാണി, സേവകർ (തമിഴ് സിനിമ), ഔസേപ്പിന്റെ ഓസിയത്ത് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒട്ടംതുള്ളൽ എന്ന ചിത്രവും അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ശ്രദ്ധേയ പരാമർശമാണ്.

ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം

കലാരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം സുനിൽ പരയ്ക്കലിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഗിന്നസ് വേൾഡ് റെക്കോർഡ് അംഗീകാരവും ഇടംപിടിച്ചിരിക്കുകയാണ്. 2026 ഓഗസ്റ്റ് 8-ന് അമേരിക്കയിലെ പെൻസിൽവാനിയയിലെ ഫൊക്കാന നഗറിൽ നടന്ന 445 പേർ പങ്കെടുത്ത ഏറ്റവും വലിയ മേളം സംഘാവതരണവുമായി ബന്ധപ്പെട്ട ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടമാണിത്. FOKANA International. സംഘടിപ്പിച്ച ഈ പരിപാടി സുനിൽ പാറയ്ക്കലിന്റെ നേട്ടങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു.

കേരളീയം പുരസ്കാരത്തിനും അർഹത

ഡോ. എ.പി.ജെ. അബ്ദുൾ കലാം സ്റ്റഡി സെന്റർ ഒരുക്കുന്ന 2026-ലെ കേരളീയം പുരസ്കാരത്തിനും സുനിൽ പരയ്ക്കൽ അർഹനായിട്ടുണ്ട്. നവംബർ ഒന്നിന് നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ ഉൾപ്പെടെ പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ പുരസ്കാരം കൈമാറും. കലാരംഗത്തെ പ്രവർത്തനങ്ങൾക്കും നേട്ടങ്ങൾക്കും ലഭിക്കുന്ന ഈ അംഗീകാരം അദ്ദേഹത്തിന്റെ കലാജീവിതത്തിലെ മറ്റൊരു പ്രധാന അധ്യായമായി മാറുകയാണ്.

ടെലിവിഷൻ–സിനിമാ രംഗത്തെ ദീർഘകാല പ്രവർത്തനപരിചയവും പുതിയ അംഗീകാരങ്ങളും കൈമുതലാക്കി മുന്നേറുന്ന സുനിൽ പാറയ്ക്കൽ, കലാരംഗത്തെ തന്റെ യാത്രയിൽ കൂടുതൽ നേട്ടങ്ങൾ ലക്ഷ്യമിടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *