general

നവരാത്രി മഹോത്സവം ;ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം; സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍

പനച്ചിക്കാട്‌ ദക്ഷിണ മൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന്‌ നിയമസഭാ സ്‌പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ നിര്‍ദേശിച്ചു. കളക്ടറേറ്റില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ അടിയന്തര നടപടി സ്വീകരിക്കണം. കോട്ടയം, ചങ്ങനാശേരി ഡിപ്പോകളില്‍നിന്ന്‌ രണ്ടു ബസുകള്‍ വീതം സര്‍വീസിന്‌ എര്‍പ്പെടുത്തുന്നതിനുള്ള സാധ്യത കെ.എസ്‌.ആര്‍.ടി.സി പരിശോധിക്കണം. ടാക്‌സി വാഹനങ്ങള്‍ അമിത കൂലി വാങ്ങുന്നില്ലെന്ന്‌ ഉറപ്പാക്കുന്നതിന്‌ മോട്ടോര്‍ വാഹന വകുപ്പ്‌ ജാഗ്രത പുലര്‍ത്തണം.

എക്‌സൈസ്‌, ഭക്ഷ്യ സുരക്ഷാ വകുപ്പുകള്‍ കൃത്യമായ പരിശോധനകള്‍ നടത്തണം. ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്ക്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ ഉണ്ടെന്ന്‌ ഉറപ്പുവരുത്തണം. ഈ മേഖലയിലെ ജലവിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കണം. ഉത്സവ മേഖലയില്‍ ശുചിത്വം ഉറപ്പാക്കുന്നതിന്‌ എല്ലാവരും സഹകരിക്കണമെന്ന്‌ സ്‌പീക്കര്‍ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ, ആര്‍.ഡി.ഒ നിജു കൂര്യന്‍, പള്ളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് ലതാകുമാരി സലിമോന്‍, തഹസില്‍ദാര്‍ സിറിള്‍ സഞ്‌ജു ജോര്‍ജ്‌, പനച്ചിക്കാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് പി.സി. ബെഞ്ചമിന്‍, പഞ്ചായത്ത്‌ അംഗങ്ങള്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *