erattupetta

എസ്ഡിറ്റിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി

ഈരാറ്റുപേട്ട: ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന മുദ്രാവാക്യമുയർത്തിലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് വെകുന്നേരം 4 മണിക്ക് സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ (SDTU) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും നടന്നു.

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും അവകാശ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾ തുടരുമെന്ന പ്രഖ്യാപനവുമായാണ് നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ പങ്കെടുത്തത്.

ഈരാറ്റുപേട്ടനഗരത്തിലെ എംഇഎസ് ജംഗ്ഷനിൽ നിന്നാണ് മെയ്ദിന റാലി ആരംഭിച്ചത്. മുദ്രാവാക്യം വിളികളുടെയും വ്യാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നീങ്ങിയ റാലി നഗരത്തിന്റെ പ്രധാന വീഥികൾ പിന്നിട്ട് മുട്ടം ജംഗ്ഷനിൽ സമാപിച്ചു.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുന്നതിലെ ആശങ്കകളും, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമവും റാലിയിലെ പ്രധാന മുദ്രാവാക്യമായിരുന്നു.തുടർന്ന്‌ എസ്ഡിറ്റിയു കോട്ടയം ജില്ലാ പ്രസിഡൻ്റ് അയ്യൂബ് കൂട്ടിക്കലിൻ്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന സമിതിയംഗം അബ്ദുൾ സലാം പറക്കാടൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

എസ്ഡിറ്റിയുജില്ലാ കമ്മിറ്റി നേതാക്കളായ ബൈജു കാഞ്ഞിരം, അലി അക്ബർ, ബഷീർ അറുപറ, നിജിൽ ബഷീർ, അയ്യൂബ് രണ്ടുമാക്കൽ, യൂണിയൽ നേതാക്കളായ കെ കെ പരീകൊച്ച്, രാജു പാറത്തോട്, ബിനു നാരയണൻ, അഷറഫ് വെള്ളാപള്ളി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *