ഈരാറ്റുപേട്ട : അന്തരിച്ച സിപിഐഎം മുൻ ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കെ എം അലിയാറിന്റെ അനുസ്മരണം നടത്തി. ഈരാറ്റുപേട്ട വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ വിവിധ കക്ഷി നേതാക്കന്മാരും ട്രേഡ് യൂണിയൻ പ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
സിപിഐഎം ജില്ല കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ കമിറ്റി അംഗങ്ങളായ വി പി അബ്‌ദുൾ സലാം, കെ ആർ അമീർഖാൻ, ഈരാറ്റുപേട്ട നഗരസഭ വൈസ് ചെയർമാൻ വി എം മുഹമ്മദ് ഇല്ല്യാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി എ എം എ ഖാദർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം ജി ശേഖരൻ, വി എം സിറാജ്, നിഷാദ് നടക്കൽ, അനസ് നാസർ, പി പി എം നൗഷാദ് എന്നിവർ സംസാരിച്ചു.
1979ൽ ട്രേഡ് യൂണിയനിലൂടെ സിപിഎമ്മിലേക്ക് കടന്നുവന്ന കെ എം അലിയാർ 10 വർഷക്കാലത്തോളം സിപിഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി,പൂഞ്ഞാർ ഏരിയ കമ്മിറ്റിയംഗം,വിവിധ സിഐടിയു യൂണിയനുകളുടെ ഏരിയാ സെക്രട്ടറി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.