pala

മരിയ സദനം അന്തേവാസികൾക്ക് വിരുന്ന് ഒരുക്കി വ്യത്യസ്ഥമായ “വിരമിക്കൽ”

പാലാ: മുപ്പത്തി അഞ്ച് വർഷത്തെ അദ്ധ്യാപന സേവനത്തിനു ശേഷം മെയ് 31 ന് വിരമിക്കുന്ന കട നാട് സെ .സെബാസ്ററ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജോർജുകുട്ടി ജേക്കബിൻ്റെ വിരമിക്കൽ ചടങ്ങ് വ്യത്യസ്ഥമായി.

പാലാ മരിയസദനo അഭയകേന്ദ്രത്തിലെ 500-ൽ പരം അന്തേവാസികൾക്കും ജീവനക്കാർക്കും വിരുന്ന് ഒരുക്കി ഉച്ചഭക്ഷണം വിളമ്പി നൽകി കൊണ്ടാണ് വ്യത്യസ്ഥമായ വിരമിക്കൽ ചടങ്ങ് നടത്തിയത്‌. മരിയ സദനത്തിൽ നടന്ന ചടങ്ങിൽ പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ അദ്ധ്യക്ഷനായിരുന്നു.

പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ ഫാ. ജോർജ് പുല്ലുകാല അനുഗ്രഹപ്രഭാഷണം നടത്തി.ഫാ. അഗസ്റ്റ്യൻ അരഞ്ഞാണി പുത്തൻപുരയിൽ വിരുന്ന് ആശീർവദിച്ചു. സന്തോഷ് മരിയസദനം, ടോബിൻ കെ അലക്സ്, പെണ്ണമ്മ ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, സിബി അഴകൻപറമ്പിൽ, തുടങ്ങിയവർ പ്രസംഗിച്ചു.പാലാ മരിയസദനം ജോർജുകുട്ടിയ്ക്ക് ഉപഹാരവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *