Erattupetta News

ഈരാറ്റുപേട്ട മുട്ടം കവല പാലത്തിനടിയിൽ ആറ്റിൽ വീണ് യുവാവ് മരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുട്ടം കവല പാലത്തിനടിയിൽ ആറ്റിൽ വീണ് യുവാവ് മരിച്ചു. പൂവത്തോട് സ്വദേശിയായ പ്രകാശൻ (24) ആണ് മരിച്ചത്. ഇയാൾ കടുവാമുഴിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.

ഈരാറ്റുപേട്ട ഫയർ ഫോഴ്‌സും, ടീം നന്മകൂട്ടവും നടത്തിയ തിരച്ചിലിൽ ആണ് ബോഡി കണ്ടെടുത്തത്. ഈരാറ്റുപേട്ട സി ഐ ബാബു സെബാസ്റ്റ്യൻന്റെ നേതൃത്വത്തിൽ സി പി ഓ സുഭാഷ്, എസ് ഐ രാധാകൃഷ്ണൻ എന്നിവർ സ്ഥലത്തെത്തി. നിയമ നടപടികൾക്ക് ശേഷം ബോഡി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published.