ഈരാറ്റുപേട്ട: എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. രോഗികളെ പരിചരിക്കുക, അവർക്ക് സാന്ത്വനം ഏകുക എന്നത് പുണ്യപ്രവർത്തി ആയിട്ടാണ് ലോകം കാണുന്നത് എന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
ആരോഗ്യ മേഖല കച്ചവട താൽപര്യത്തിലേക്കും, കോർപ്പറേറ്റ് കുത്തകകളുടെ കൈകളിലേക്ക് പോയി കൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തിൽ പാർശ്വഫലങ്ങൾ ഇല്ലാതെ ചികിത്സാ രീതികൾ തുടരുന്ന അക്യൂപങ്ചികിത്സാ രീതികൾ മാതൃകാ പരമാണ് എന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എ ൽ എ പറഞ്ഞു.
എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ അധ്യക്ഷത വഹിച്ചു കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി പി നാസർ, പത്മശ്രീ അലി മണിക് ഫാൻ, ബി എസ് എസ് നാഷണൽ കോർഡിനേറ്റർ വിസി പീറ്റർ, എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പൽ എ. എം റഷീദ്, ഇമാം വി.പി. സുബൈർ മൗലവി , മാസ്റ്റർ അൽഅമീൻ സജീർ വി.എം എന്നിവർ സംസാരിച്ചു.





