ഇന്ന് (ജൂൺ 26) പൊതു അവധി ആയതിനാൽ കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടർ തുറന്ന് പ്രവർത്തിക്കുന്നതല്ല. ബിൽ അടക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങൾ സ്വീകരിക്കാവുന്നതാണ്. പ്രവൃത്തി ദിവസങ്ങളിൽ ക്യാഷ് കൗണ്ടർ സമയം 9am മുതൽ 1.15pm ഉം 2pm മുതൽ 3 pm ഉം ആണ്.
വെള്ളിയാഴ്ച അന്തരിച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കല്ലേക്കുളം ഡിവിഷൻ മെമ്പർ കെ.കെ.കുഞ്ഞുമോന് ആയിരങ്ങളുടെ അന്ത്യാ ജ്ഞലി ശനിയാഴ്ച വൈകുന്നേരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പൊതുദർശനത്തിന് വച്ചപ്പോഴും തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴും തങ്കളുടെ പ്രിയപ്പെട്ട ‘ കെ.കെ യെ ഒരുനോക്ക് കാണാനും ആദരാജ്ഞലികൾ അർപ്പിക്കുവാനും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു. ഇത് രാഷ്ട്രീയത്തിനധീതമായ കുഞ്ഞുമോൻ ചേട്ടൻ്റെ ജനപിന്തുണയുടെ തെളിവ് കൂടിയായിരുന്നു. ബ്ലോക്ക് പഞ്ചായത്തിലും തുടർന്ന് ഭവനത്തിലും വച്ച മൃത്യദേഹത്തിൽ ആൻ്റോ ആൻ്റണി എം.പി മാണി സി.കാപ്പൻ എം.എൽ എ, സെബാസ്റ്റ്യൻ Read More…
ഈരാറ്റുപേട്ട: ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ നയിക്കുന്ന സംസ്ഥാന കാമ്പസ് കാരവന് ഫ്രറ്റേണിറ്റി അരുവിത്തുറ സെന്റ് ജോർജ് കോളേജ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആഴ്ന്നിറങ്ങിയ നീതി ബോധം, സമര തീഷണമായ പ്രതിനിധാനം എന്ന തലക്കെട്ടിൽ സെപ്റ്റംബർ 25 ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച കാരവൻ ഒക്ടോബർ 11 ന് വയനാട് സമാപിക്കും. സ്വീകരണ സമ്മേളനത്തിൽ യൂനിറ്റ് പ്രസിഡന്റ് നാജിഹ നൗഫൽ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സമീർ ബിൻ ഷറഫ് അധ്യക്ഷത വഹിച്ചു. ജാഥാ ഡയറക്ടർ Read More…
ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭ പരിധിയിൽ 25 ഓളം അംഗൻവാടികൾ ഉണ്ട് അതിലെ 93 നമ്പർ ടൗൺ കേന്ദ്രീകരിച്ചുള്ള അംഗൻവാടിക്ക് ഈരാറ്റുപേട്ട നഗരസഭയിൽ അംഗൻവാടി കം ക്രഷ് ആയിട്ട് അനുവദിച്ചു. 3 വയസ്സിൽ താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിനും സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ട് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കുവാൻ കുട്ടികൾ ഉള്ള വനിതകൾക്ക് തൊഴിലിടങ്ങളിലേക്ക് പോകുന്നതിന് കുട്ടികളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിക്കുന്നതിന് കൂടിയാണ് അംഗൻവാടി കം ക്രഷ് ആരംഭം കുറിച്ചതെന്ന് നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽഖാദർ അറിയിച്ചു. വൈസ് ചെയർമാൻ Read More…