uzhavoor

രാമപുരം ഉപജില്ലാ കലോത്സവത്തിൽ കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്കൂളിന് മികച്ച വിജയം

ഉഴവൂർ: ഓ എൽ എൽ എച്ച്എസ് വെച്ച് നടന്ന രാമപുരം ഉപജില്ലാ കലോത്സവത്തിൽ എൽ പി വിഭാഗത്തിൽ കുടക്കച്ചിറ സെന്റ് ജോസഫ് എൽ പി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. മാപ്പിളപ്പാട്ട്,മലയാളം പ്രസംഗം,മലയാളം പദ്യം ചൊല്ലൽ, കഥാ കഥനം എന്നിവക്ക് ഫസ്റ്റ് A ഗ്രേഡ്. അഭിനയ ഗാനം, അറബി പദ്യം ചൊല്ലൽ, ദേശഭക്തിഗാനം എന്നിവക്ക് സെക്കന്റ്‌ A ഗ്രേഡ്.

ഇംഗ്ലീഷ് പദ്യം ചൊല്ലൽ, പെൻസിൽ ഡ്രോയിങ് ഫോർത് A ഗ്രേഡ്,കന്നട പദ്യം ചൊല്ലൽ, ഗ്രൂപ്പ്‌ സോങ്ങ്, എന്നിവയ്ക്ക് A ഗ്രേഡും നേടി. ഈ ഉജ്ജ്വല വിജയം കൈപ്പിടിയിലൊതുക്കി ചരിത്ര വിജയം സമ്മാനിച്ച കുട്ടികളായ സെറ,ഒലീവിയ,സെറ, ജൊവാൻ, നോബൽ, അഭിനിത, അനേയ, ക്രിസ്റ്റീന, നിത, ലക്ഷ്മി.പിന്തുണ നൽകിയ, അധ്യാപകരയായ ഹെഡ്മിസ്ട്രെസ് സി. റൂബി ജോർജ്, സീനിയർ അസിസ്റ്റന്റ് സീനമോൾ ജോർജ്, അദ്ധ്യാപകരായ ജിന്റു തോമസ്, റെയ്നോൾഡ് തോമസ്, PTA പ്രസിഡന്റ്‌ ഫ്രാൻസിസ് സെബാസ്റ്റ്യൻ എന്നിവരെ സ്കൂൾ മാനേജർ റവ. ഫാ. തോമസ് മഠത്തിപറമ്പിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *