പൂഞ്ഞാറിന്റെ, ഈരാറ്റുപേട്ടയുടെ കേരളത്തിൻറെതന്നെ അഭിമാനമായ മിനി ജോസ് പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയണമെന്ന് ആഗ്രഹിക്കുന്നവർ സാമ്പത്തിക സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. A/c :39877510017 Ifse SBlN0008613 Minimoljose
പൂഞ്ഞാർ: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ യൂണിറ്റ് കുടുംബമേളയും വനിതാ സാംസ്കാരിക സംഗമവും പൂഞ്ഞാർ ശ്രീലക്ഷ്മി ഓഡിറ്റോറിയത്തിൽ നടന്നു. പൂഞ്ഞാർ യൂണിറ്റ് പ്രസിഡൻ്റ് പ്രൊഫ. സി എം ജോർജ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മറ്റിയംഗം പി.എൻ ലളിതാഭായി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് സി ജെ മത്തായി ഭാരവാഹികളായ ജോസഫ് മൈലാടി, ബാബുരാജ് ബി , ഓമന പി എൻ , വിലാസിനിയമ്മ , ജെയിംസ് മാത്യു, അബ്ദുൾ റസാഖ് കെ. Read More…
നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ് സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി Read More…
പൂഞ്ഞാർ: 2026-27 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കുന്നോന്നി ഗവ. എച്ച്.ഡബ്ല്യു.എൽ.പി സ്കൂളും പരിസരവും ശുചീകരിച്ചു. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ കുന്നോന്നി യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് എട്ടാം വാർഡ് മെമ്പർ സുജിത്ത് പി.സി നേതൃത്വം നൽകി. സി.ഐ.ടി.യു, ഡി.വൈ.എഫ്.ഐ യൂണിറ്റ് അംഗങ്ങൾ ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കി പ്രവേശനോത്സവത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കി.