പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശികളായ ജോബിൻ ജോൺ ( 32 ) അരുൺ പി ബാബു ( 32 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ ചെത്തിമറ്റം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു പാലാ സ്വദേശി ഏയ്ഞ്ചലോ ആൻ്റോക്ക് ( 18 ) പരുക്കേറ്റു.
Accident
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ദമ്പതികളെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയം സ്വദേശി കളിയ മരിയ ഫിലോമിന ( 63) ചാർലി പി. എസ് ( 64 ) എന്നിവർക്കും എതിർ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി സനറ്റിനുമാണ് (43 ) പരുക്കേറ്റത്. 5 മണിയോടെ പിണ്ണാക്കനാട് ഭാഗത്ത് വച്ചായിരുന്നു അപകടം.ആശുപത്രിയിൽ നിന്നു മടങ്ങിയ ദമ്പതികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
പാലായിൽ തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
പാലാ: നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ സാരമായ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാവാലം സ്വദേശികളായ ശരത് ലാൽ (28), നിധിൻ (30) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന കാവാലം സ്വദേശി മനീഷിനെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലാ-പൊൻകുന്നം റോഡിൽ പച്ചാത്തോട് സിഎസ്‌കെ പമ്പിന് മുന്നിൽ തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടർ പൈക ഭാഗത്തു നിന്ന് വരികയായിരുന്നു. മൂന്ന് പേരും കുമ്പാനിയിലെ ക്രയിൻ സർവ്വീസ് സ്ഥാപനത്തിലെ Read More…
വാകത്താനത്ത് 11 വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
കോട്ടയം: വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസുകാരന് മരിച്ചു. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന് മിലന് കെ. ഷിജു (11) ആണ് മരിച്ചത്.
നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീടിലേക്ക് ഇടിച്ചു കയറി അപകടം
പാലാ: നിയന്ത്രണം വിട്ട കാർ റോഡരികിലുള്ള വീടിലേക്ക് ഇടിച്ചു കയറിയതിനെ തുടർന്നു പരുക്കേറ്റ വീട്ടമ്മ ഭരണങ്ങാനം സ്വദേശിനി മഞ്ജു അലിയെ ( 46 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഭിത്തിയുടെ കല്ലുകൾ ഉൾപ്പെടെ തെറിച്ചു വീണാണു പരുക്കേറ്റത്. രാത്രി 9 മണിയോടെയാണ് അപകടം.
കാറുകൾ കൂട്ടിയിടിച്ച് അപകടം
കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ അമയന്നൂർ സ്വദേശികളായ കുടുംബാംഗങ്ങൾ ഷിബു വർഗീസ് ( 54 ) ബിന്ദു തോമസ് ( 53 ) ഡയാന ഫിലിപ്പ് (21 ) നിയ ഷിബു ( 18 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മണർകാട് കിടങ്ങൂർ റൂട്ടിൽ അമയന്നൂരിന് സമീപമായിരുന്നു അപകടം.
ഇളങ്ങുളത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം
പാലാ: കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പൊൻകുന്നം സ്വദേശി റെജി തോമസ് ( 65 ) എതിർ കാറിൽ ഉണ്ടായിരുന്ന മണിമല സ്വദേശി ടിൻസി ( 44 ) ആലപ്ര സ്വദേശി ബിൻസി ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് പാലാ പൊൻകുന്നം റൂട്ടിൽ ഇളങ്ങുളത്തിന് സമീപമായിരുന്നു അപകടം.
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി. എസ് . ലൈലാ ബീഗം ( 67 ) മൊയ്ദീൻ ( 79 ) കാർ ഡ്രൈവർ കെ. കെ. ഷാജിമോൻ ( 44 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ കൂരാലിക്കു സമീപമായിരുന്നു അപകടം. വഴിയിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു പരുക്കേറ്റ അതിഥി Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ കാണക്കാരി സ്വദേശി ടി.ജി.മോഹനൻ (73), ബൈക്ക് യാത്രികൻ കൂരോപ്പട സ്വദേശി നിഖിൽ ചാക്കോ ( 20) എന്നിവർക്കു പരുക്കേറ്റു. രാവിലെ 9.30യോടെ ചേർപ്പുങ്കൽ പള്ളിക്കു സമീപത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി കിഴപറയാറിൽ വച്ച് അഞ്ജാതവാഹനം ഇടിച്ചു സ്കൂട്ടർ യാത്രക്കാരൻ ആദർശിനു (26) പരുക്കേറ്റു. ഇന്നലെ വൈകിട്ട് പാഞ്ചാലിമേട്ടിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് Read More…
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം.







