സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം. തായിഫ് – റാനിയ റോഡിലുണ്ടായ ദാരുണസംഭവത്തിൽ കോട്ടയം അയർക്കുന്നം സ്വദേശിനി ജെയ്സി മോൾ മാത്യു, കുറുമല്ലൂർ സ്വദേശിനി ആനച്ചേരി അഞ്ചാകുന്നേൽ ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികൾ.
അപകടത്തിൽ ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന സഹപ്രവർത്തകരായ തമിഴ്നാട് സ്വദേശിനികളായ വിജയലക്ഷ്മി, ഹെപ്സിബ എന്നിവരും മരിച്ചു. വാഹനം ഓടിച്ചിരുന്ന സൗദി പൗരനും ജീവൻ നഷ്ടപ്പെട്ടു. തായിഫ് ഗവർണറേറ്റിലെ അൽ ഗാഫ അൽ അവെയ്ല ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ച മലയാളി നഴ്സുമാർ.
അവധിദിനത്തിൽ ഷോപ്പിംഗിനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചു. സംഭവത്തിൽ സൗദി പൊലിസ് അന്വേഷണം ആരംഭിച്ചു.



