Blog

തീക്കോയി സർവീസ് സഹകരണ ബാങ്കിന് അവാർഡ്

പാലാ: ഗ്രാമീണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച മീനച്ചിൽ താലൂക്കിലെ മികച്ച സഹകരണ ബാങ്കായി തീക്കോയി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുക്കപ്പെട്ടു. എഴുപത്തിമൂന്നാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പാലാ കിഴതടിയൂർ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന സമ്മേളനത്തിൽ വെച്ച് പൂഞ്ഞാർ എം. എൽ. എ അഡ്വ. സെബാസ്റ്റ്യൻ എം. ജെ. അവാർഡ് സമ്മാനിച്ചു.

തീക്കോയി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ റ്റി. ഡി. ജോർജ് തയ്യിൽ, വൈസ് പ്രസിഡന്റ്‌ പയസ് കവളമാക്കൽ, മുൻ പ്രസിഡന്റ്‌ ബേബി മുത്തനാട്ട്, ഭരണസമിതി അംഗം മോഹനൻ കുട്ടപ്പൻ, സെക്രട്ടറി ജോയിസി ജേക്കബ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. മുതിർന്ന ഭരണസമിതി അംഗം മോഹനൻ കുട്ടപ്പനെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു.

1951 ഇൽ പ്രവർത്തനം ആരംഭിച്ച് 75 വർഷം പൂർത്തിയാക്കിയ തീക്കോയി സർവീസ് സഹകരണ ബാങ്ക് കോട്ടയം ജില്ലയിലെ പ്രമുഖ ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കാണ്.

Leave a Reply

Your email address will not be published. Required fields are marked *