കോട്ടയം : പ്രവാസി മലയാളീ വെൽഫെയർ അസോസിയേഷൻ ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസികളോടുള്ള അവഗണനയ്‌ക്കെതിരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ചും ധർണ്ണയും നടത്തി. ടൗണിൽ 500 ഓളം പേർ പങ്കെടുത്ത റാലി ഉണ്ടായിരുന്നു.
നോർക്ക വകുപ്പിന് കേന്ദ്ര സഹായം അനുവദിക്കുക 60 കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും പെൻഷൻ അനുവദിക്കുക, മൂന്നു മാസമായി ലഭിക്കാത്ത പെൻഷൻ പുനരാരംഭിക്കുക, ക്ഷേമനിധി ബോർഡിൽ ചികിൽസ വിവാഹ ധന സഹായങ്ങളുടെ കാലതാമസം ഒഴുവാക്കുക,വിമാനടിക്കറ്റ് നിരക്കുകൾ കാലോചിതമായി ഏകീകരിക്കുക ,നോർക്ക ആരോഗ്യ ഇൻഷുറൻസ് തിരിച്ചു വന്നവർക്കും അനുവദിക്കുക, പാസ്പോര്ട്ട് യാത്ര രേഖകളുടെ ഫീസ് വർധിപ്പിച്ച നടപടി കേന്ദ്ര സർക്കാർ അടിയന്തരമായി പിൻവലിക്കുക , എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തിയത്.
മാർച്ചും ധർണ്ണയും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളിൽ ഉൽഘടനം ചെയ്തു. സെക്രട്ടറി എ ആർ സലിം അദ്ധ്യക്ഷത വഹിച്ചു.തോമസ് മാത്യു, മധു വാകത്താനം, ജേക്കബ് ജോർജ്, എബ്രഹാം പുന്നൂസ്, ഗോപാലകൃഷ്ണൻ നായർ, ജേക്കബ് മാത്യു, സജി മാത്യു എന്നിവർ പ്രസംഗിച്ചു.





