പാലാ: മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്വു ( 95) ആണ് മരിച്ചത്. ബിന്ദു റോയി ( 52 ) റോയി മാത്യു (47) പ്രിയ റോയി ( 17 ) ശ്രിയ റോയി ( 15 ) എന്നിവർക്കാണ് പരുക്കേറ്റത് . ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. Read More…
പാലാ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ യാത്രക്കാരും കുടുംബാഗങ്ങളുമായ വെച്ചൂച്ചിറ മണ്ണടി ശാല സ്വദേശികളായ രത്നമ്മ (78 ) ഗൗരി ഗിരീഷ് ( 13 ) ഗായത്രി C ( I5 ) ബിന്ദു ( 53 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 5 മണിയോടെ മണ്ണടി ശാല ഭാഗത്ത് വച്ചായിരുന്നു അപകടം.
ഏറ്റുമാനൂർ: കാണക്കാരിയിൽ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. സഹയാത്രികനു ഗുരുതര പരുക്ക്. കാണക്കാരി ആശുപത്രിപ്പടിക്കു സമീപം ഇന്നു പുലർച്ചെ പന്ത്രണ്ടരയോടെയായിരുന്നു അപകടം. നീണ്ടൂർ ഓണംതുരുത്ത് തൈപ്പറമ്പിൽ ജോസഫ് ടി. ഏബ്രഹാം (27) ആണ് മരിച്ചത്. സഹയാത്രികനായിരുന്ന ഓണംതുരുത്ത് സ്വദേശി മാർവിനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറുപ്പന്തറ ഭാഗത്തേക്കുപോകുകയായിരുന്ന ബൈക്കിൽ എതിർദിശയിൽ വന്ന കാർ ഇടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങി റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. കുറവിലങ്ങാട് പൊലീസ് Read More…