തലനാട് : സിപിഐഎം മുൻ തലനാട് ലോക്കൽ കമ്മിറ്റി അംഗം കാരാപ്ലാക്കൽ കെ എൻ കുമാരൻ (86) അന്തരിച്ചു. സംസ്കാരം ഇന്ന് (വെള്ളി) 2 പി എം ന് വീട്ടുവളപ്പിൽ.ഭാര്യ: തലപ്പുലം വാഴപ്പള്ളിൽ കമലമ്മ മക്കൾ: തങ്കച്ചൻ, ശോഭന, ലൈല, ഷൈല, ഷീബ, ബിന്ദു. മരുമക്കൾ: ശിവദാസ് കുന്നേൽ (തമ്പലക്കാട്), ഷൈനി പുത്തൻപുരയ്ക്കൽ (തൊമ്മൻകുത്ത്), വിജയൻ മുടവനാട്ട് (അടിവാരം), റജി പാറംതോട്ടിൽ (വെള്ളപ്പുര), പരേതനായ ഷാജി തട്ടുപുരയ്ക്കൽ (പുലിക്കുന്ന്), ബിന്ദു വാഴേപ്പറമ്പിൽ (ഉടുമ്പന്നൂർ).
പാലാ രൂപതയിലെ മുതിര്‍ന്ന വൈദികനും പെരിങ്ങുളം ഇടവകാംഗവും പാലാ സെന്റ്.തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളുമായിരുന്ന റവ.ഫാ മാതൃു ചന്ദ്രന് കുന്നേല്‍ നിരൃാതനായി. അച്ചന്റെ ഭൗതികദേഹം ഓഗസ്റ്റ് 20 (ബുധനാഴ്ച) രാവിലെ 10 മണിക്ക് കല്ലേക്കുളത്തുള്ള ഭവനത്തിൽ എത്തിക്കുന്നതും മൃതസംസ്കാര ശുശ്രൂഷകൾ 3 PM വീട്ടിൽ ആരംഭിച്ച് പെരിങ്ങുളം തിരുഹൃദയ ദേവാലയത്തിൽ സംസ്കരിക്കുന്നതുമാണ്.
ഈരാറ്റുപേട്ട : മുസ്ലിം ലീഗിന്റെ ആദ്യകാലനേതാവ് നടയ്ക്കൽ വെളിയത്ത് യൂസുഫ് നിര്യാതനായി. മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് സഹോദരനാണ്. ഭൗതിക ശരീരം നടക്കല്‍ ടര്ഫിന് സമീപം ഹാഷിം മിന്റെ വീട്ടില്‍. ഖബറടക്കം ഇന്ന് മഗ്രിബ് നമസ്കാരശേഷം ഈരാറ്റുപേട്ട പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.