ചേർപ്പുങ്കൽ: ബി വി എം കോളേജ് നാഷണൽ സർവ്വീസ് സ്‌കീം യൂണിറ്റ് ഇടുക്കി ജില്ലയിലെ പുറ്റടി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്നോളജിയുമായി ചേർന്ന് നവംബർ 25 , 26 തീയതികളിൽ സാംസ്കാരിക വിനിമയ പരിപാടി നടത്തി.
ബി വി എം കോളേജ് പ്രിൻസിപ്പൽ റവ. ഡോ.ബേബി സെബാസ്റ്റ്യൻ തോണിക്കുഴി പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്‌തു. വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിന് പുസ്‌തകപഠനത്തോടൊപ്പം ഇത്തരം പരിപാടികളും ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പുറ്റടി കോളേജിൽ നടന്ന സാംസ്കാരിക സന്ധ്യ പ്രിൻസിപ്പൽ ഡോ. എസ്. ശ്രീജേഷ് ഉദ്ഘാടനം ചെയ്‌തു. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, അസോ. പ്രൊഫ. പി. എസ്. അൻജുഷ, അസോ. പ്രൊഫ. ആൻറണി ലൂക്കോസ്, അസി. പ്രൊഫ. റിഫിൻഷാ, അസി. പ്രൊഫ. റിയാ ജോൺ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ബി വി എം കോളേജ് എൻ എസ് എസ് വോളന്റിയർമാർ വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു.

ഭാരവാഹികളായ അതുൽകൃഷ്ണ, ജീവ, ദേവനാരായൺ, ഏഞ്ചൽ, അർജുൻ, നിരജ്ഞന എന്നിവർ നേതൃത്വം നൽകി. അടുത്ത വർഷം ജനുവരി 20, 21 തീയതികളിൽ പുറ്റടി കോളേജ് എൻ എസ് എസ് വോളന്റിയർമാർ ചേർപ്പുങ്കൽ കോളേജിൽ വിവിധ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും.