kottayam

കോട്ടയത്തെ ആകാശപാത; വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: വികസന പദ്ധതികളെ സർക്കാർ കൊല ചെയ്യുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോട്ടയത്തെ ആകശപാതയുടെ ബലപരിശോധന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാരിനെതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രം​ഗത്തെത്തിയത്. ആകാശപാതയുടെ ചിറകരിയുന്നതിനു പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

ആകാശപാതയ്ക്ക് വേണ്ടി ജനസദസ് വിളിച്ചുകൂട്ടുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. ജനസദസ്സിൻ്റെ തീരുമാനപ്രകാരം മുന്നോട്ടു പോകുമെന്നും ചില സ്വാർത്ഥ താല്പര്യക്കാരാണ് ഇതിന് പിന്നിൽ നിന്ന് കയ്യടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തുരുമ്പെടുത്ത പൈപ്പുകൾ പൊളിച്ചു കളയണമെന്നാണ് ബലപരിശോധന റിപ്പോർട്ടിലെ നിർദേശം. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് ഐഐടിയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററുമാണ് ബലപരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *