erattupetta

നടുവേദനയ്ക്ക് ഇനി ശസ്ത്രക്രിയ മാത്രമല്ല പരിഹാരം : ബാക്ക് പെയിൻ ക്ലിനിക്കിന് തുടക്കം കുറിച്ച് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ

ഈരാറ്റുപേട്ട: മാറിവരുന്ന ജീവിതശൈലിയുടെ ഭാഗമായി സമൂഹത്തിൽ ഏവരും നേരിടുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നടുവേദന. പലവിധ കാരണങ്ങളാൽ ഉണ്ടാകുന്ന ഈ അസ്വസ്ഥതയ്ക്ക് ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി എന്ന തെറ്റായ ധാരണ മാറ്റിയെടുക്കുക ലക്ഷ്യമിട്ട്, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ‘സമഗ്ര ബാക്ക് പെയിൻ ക്ലിനിക്ക്’ (Comprehensive Back Pain Clinic) പ്രവർത്തനമാരംഭിച്ചു.

നടുവേദനയുടെ യഥാർത്ഥ കാരണം ശാസ്ത്രീയമായി കണ്ടെത്തി, ഓരോ രോഗിക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സ ഉറപ്പാക്കുകയാണ് ഈ പുതിയ ക്ലിനിക്കിന്റെ ലക്ഷ്യം. ഓർത്തോപീഡിക്സ്, ഫിസിയോതെറാപ്പി, റേഡിയോളജി, ന്യൂറോസർജറി എന്നീ പ്രമുഖ വിഭാഗങ്ങളുടെ ഏകോപിത സേവനം ഇതിലൂടെ രോഗികൾക്ക് ലഭ്യമാകും.

ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി.പി. നാസറിന്റെ അധ്യക്ഷതയിൽ സൺറൈസ് ഹോസ്പിറ്റലിൽ നടന്ന ഔദ്യോഗിക ചടങ്ങിന്റെ ഉദ്ഘാടനം ബഹുമാന്യനായ പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം.ജെ. നിർവഹിച്ചു.

ചടങ്ങിന്റെ ഭാഗമായി ഡിസ്ക് ബൾജ് (Disc Bulge) പോലുള്ള പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ കൂടാതെ ഫലപ്രദമായ ചികിത്സ രീതിയായ ‘നെർവ് ബ്ലോക്ക് ഇൻജക്ഷൻ’ (Nerve Block Injection) സംവിധാനം ലോഞ്ച് ചെയ്തു. ഏകദേശം 13,000 രൂപയോളം വിലവരുന്ന ഈ അത്യാധുനിക ചികിത്സാ രീതി, ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം ബുക്ക് ചെയ്യുന്ന 30 പേർക്ക് വെറും 6,000 രൂപ നിരക്കിൽ ലഭ്യമാക്കുന്നതാണ്.

ഇതിനുപുറമേ, ഡിസ്ക് ബൾജ് പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അത്യാധുനിക ‘എൻഡോസ്കോപ്പിക് സ്പൈൻ സർജറി’ (Endoscopic Spine Surgery) സംവിധാനവും ഇവിടെ ലഭ്യമാണ്. പരമ്പരാഗത ശസ്ത്രക്രിയകളെ അപേക്ഷിച്ച് 1 സെന്റീമീറ്ററിൽ താഴെ മാത്രം വലിപ്പമുള്ള ചെറിയ മുറിവിലൂടെയാണ് ഇത് ചെയ്യുന്നത്. അതിനാൽ പേശികൾക്കും ഞരമ്പുകൾക്കും യാതൊരുവിധ കേടുപാടുകളും വരുത്താതെ ശസ്ത്രക്രിയ പൂർത്തിയാക്കാൻ സാധിക്കുന്നു. ആഴ്ചകളോളം നീളുന്ന ആശുപത്രിവാസവും മാസങ്ങളുടെ വിശ്രമവും ആവശ്യമില്ലെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത; സർജറി കഴിഞ്ഞ അന്ന് തന്നെ രോഗിക്ക് നടക്കാനും, ഒരാഴ്ചയ്ക്കകം സാധാരണ ജോലിയിൽ പ്രവേശിക്കാനും സാധിക്കും.

തുടർന്ന് നടന്ന ചടങ്ങിൽ ദുരന്തമേഖലകളിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ‘ടീം എമർജൻസി’, ‘ടീം നന്മ കൂട്ടം’, ‘ടീം റെസ്ക്യൂ ഫോഴ്സ്’ എന്നിവരുടെ നിസ്വാർത്ഥ സേവനങ്ങളെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ആദരിച്ചു.

ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ന്യൂറോസർജറി വിഭാഗം കൺസൾറ്റന്റ് ഡോ. കരുണ പ്രിയ, റേഡിയോളജി വിഭാഗം കൺസൾറ്റന്റ് ഡോ. മെറീന മാത്യു, ഓർത്തോപീഡിക് വിഭാഗം കൺസൾറ്റന്റ് ഡോ. മഖ്ബാൽ, സി.ഒ.ഒ. ശ്രീ. സോനു, സീനിയർ മാനേജർ ശ്രീ. പ്രജീഷ്, എച്ച്.ആർ. മാനേജർ ശ്രീ. ലിനോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *