മുരിക്കും വയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ യുപി വിഭാഗത്തിലും , ഹൈസ്കൂൾ വിഭാഗത്തിലുംമലയാളം, ഇംഗ്ലീഷ് എന്നീ തസ്തികകളിലി ലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29-05-2026 വെള്ളിയാഴ്ച്ച രാവിലെ 10 AM ന് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. പ്രായപരിധി 18-41. യോഗ്യത ഏഴാം ക്ലാസ്. എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.
കോട്ടയം :നാലു സ്വകാര്യ സ്ഥാപനങ്ങളിലെ നാനൂറിൽ അധികം ഒഴിവുകളിലേക്ക് സെപ്റ്റംബർ പത്തിനു രാവിലെ 10 മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം നടത്തും. പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യണം. ഫോൺ: 8138908657, 0481-2563451.