പറവൂർ : കെ.സി.വൈ.എം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഡോൺ ബോസ്കോ ജോബ് പ്ലെയ്സ്സ്‌മെന്റ് നെറ്റ്‌വർക്കുമായി സഹകരിച്ചു ജൂലൈ 18 ശനിയാഴ്ച നോർത്ത് പറവൂർ മരിയ തെരേസ സ്ക്രില്ലി പബ്ലിക് സ്കൂളിൽ വെച്ചു മെഗാ ജോബ് ഫെയർ നടത്തപ്പെടുന്നു.
ബാങ്കിംഗ് ഹോസ്പിറ്റലിറ്റി, എവിയെഷൻ തുടങ്ങി വിവിധ മേഖലകളിൽ നിന്നും 20 ഓളം പ്രമുഖ കമ്പനികൾ പങ്കെടുക്കും. രാവിലെ 9 മണി മുതൽ ഉച്ചക്ക് രണ്ടുമണി വരെ നടത്തപ്പെടുന്ന തൊഴിൽ മേളയിൽ ജാതിമത ഭേദമന്യേ 18 വയസ്സിനും 35 വയസ്സിനും മദ്ധ്യേയുള്ള ആർക്കും പങ്കെടുക്കാം. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും +91 70251 64877 (ജോയൽ), +91 99619 85293 (സാം) എന്ന നമ്പറുകളിൽ ബന്ധപ്പെടുക.




