കുന്നോന്നി : രാഷ്ട പിതാവ് മഹാത് മഗാന്ധിജിയുടെ രക്തസാക്ഷിത്യ ദിനവും ഭാരത് ജോ ഡോ യാത്രയുടെ സമാപനവും കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 9 മണിക്ക് കുന്നോന്നി കമ്പനി ജംഗ്ഷനിൽ രാവിലെ 9 മണിക്ക് ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാച്ചർ ന നടത്തി.
തുടർന്ന് ഭാരത് ജോ ഡോ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് കൊടിമരത്തിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ പതാക ഉയർത്തി.

ചടങ്ങിൽ വാർഡ് പ്രസിഡന്റ് ജോജോ വാളിപ്ളാക്കൽ, ഷാജി പുളിയ്ക്കക്കുന്നേൽ, അനീഷ് കീച്ചേരി, ജിമ്മി ജോസഫ്, വക്കച്ചൻ കോലോത്ത്, തൊമ്മച്ചൻ പുല്ലാട്ട്, റോയി പുള്ളിക്കാട്ടിൽ, ഷാജി കണപ്പള്ളിൽ, ജോണി വേണാട്ട് തുടങ്ങിയവർ പങ്കെടുത്തു.