pala

പണാധിപത്യത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് തെളിഞ്ഞു, ഗ്രാമങ്ങളിലെ വികസനം തുണയായെന്ന് കാപ്പന്‍

പാലാ: പാലായില്‍ ഹാട്രിക് ജയം കുറിക്കാന്‍ സഹായിച്ചത് താന്‍ ഗ്രാമപ്രദേശങ്ങളില്‍ നടത്തിയ വികസനമെന്ന് മാണി സി കാപ്പന്‍. 2172 വോട്ടിന്റെ ഭൂരിപക്ഷത്തിന്് വിജയം നേടിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി ജോസ് കെ മാണിയെ തുടര്‍ച്ചയായി രണ്ടാം തവണയും തോല്‍പ്പിച്ചാണ് കാപ്പന്‍ പാലായുടെ മുത്ത് താനാണെന്ന് ഒരിക്കല്‍കൂടെ തെളിയിച്ചിരിക്കുന്നത്.

പണാധിപത്യത്തിലൂടെ ഭരണം പിടിച്ചെടുക്കാന്‍ സാധിക്കില്ലെന്നതിന് തെളിവാണ് തന്റെ വിജയമെന്നും കാപ്പന്‍ വെളിപ്പെടുത്തി. ഹാട്രിക് വിജയം നേടിയ കാപ്പനെ യുഡിഎഫ് പ്രവര്‍ത്തകര്‍ കിരീടം ധരിപ്പിച്ച് വിജയാഹ്‌ളാദം നടത്തി. ഇന്ന് വിപുലമായ ആഹ്‌ളാദ പ്രകടനം പാലായില്‍ നടത്താനും യുഡിഎഫ് പദ്ധതിയുണ്ട്.

ജോസ് കെ മാണി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് മൂന്നാം സ്ഥാനത്തും എത്തി.

കോട്ടയം ജില്ലയില്‍ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ 9 സീറ്റിലും യുഡിഎഫ് വിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റുപോലും ജില്ലയില്‍ നേടാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *