Pala News

ദണ്ഡിയാത്രാ സ്മൃതിദിനം; മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ ദീപം തെളിച്ചു

പാലാ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൻ്റെ ഭാഗമായ ദണ്ഡിയാത്രയുടെ 93 മത് സ്മൃതിദിനമായ ഇന്നലെ മൂന്നാനിയിലെ ഗാന്ധി സ്ക്വയറിൽ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചു.

സ്വാതന്ത്ര്യസമരത്തിന് ദിശാബോധം നൽകിയ സമരമെന്ന നിലയിലാണ് ദണ്ഡിയാത്രയുടെ ആരംഭം കുറിച്ചതിൻ്റെ വാർഷികദിനത്തിൽ ദീപം തെളിയ്ക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. ദീപം തെളിയ്ക്കൽ ചടങ്ങ് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു.

സ്വാതന്ത്ര്യസമരത്തിൻ്റെ മഹത്വം ഇപ്പോഴത്തെ തലമുറയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമര ചരിത്രം തലമുറകൾക്ക് പകർന്ന് നൽകാൻ സർക്കാരുകൾ പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം, ബിനു പെരുമന, ബിപിൻ തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.