general

സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടിസ്വീകരിക്കും: മന്ത്രി എം. ലിജു

തൃശൂർ: സഹകരണ മേഖലയിലെ അഴിമതിയും തകർച്ചയും മൂലം ജനങ്ങൾക്ക് ആശങ്ക ഉണ്ടായിട്ടുണ്ടെന്നും സഹകരണ മേഖലയെ കൊള്ളയടിക്കുന്നവർക്കെതിരെ കക്ഷിരാഷ്ട്രീയം ഇല്ലാതെ നിയമനടപടി സ്വീകരിക്കുമെന്നും സഹകരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള സർക്കാർ സഹകരണ വകുപ്പ് തണൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വിയ്യൂർ മണലാർക്കാവ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം. ലിജു.


വൻകിട പ്രഖ്യാപനങ്ങൾ നടത്താതെ എവിടെയാണ് ചോർച്ച എന്ന് കണ്ടുപിടിച്ച് സഹകരണ ബാങ്കുകളുടെ വിശ്വസ്തത ഉറപ്പുവരുത്തേണ്ടതാണെന്നും ഈ മേഖലയെ ജനകീയമാക്കാൻ ചെറുപ്പക്കാർക്ക് അവസരം കൊടുക്കുമെന്നും അതിനാൽ സ്കൂൾ കുട്ടികളെ വരെ ചേർത്തുപിടിച്ച് മുന്നോട്ടുപോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി നൂറു ദിവസത്തിനുള്ളിൽ ക്രിയാത്മകമായ കാര്യങ്ങൾ നടത്തുവാൻ സഹകരണ വകുപ്പ് തീരുമാനിച്ചു. വിയ്യൂർ മണലാർക്കാവ് ക്ഷേത്ര മൈതാനത്ത് മന്ത്രി ചെടികൾ നട്ട്
പരിസ്ഥിതിദിന സന്ദേശം പകർന്നു.

സംസ്ഥാന സഹകരണ യൂണിയൻ മാനേജിംഗ് കമ്മിറ്റിയംഗം പി. ആർ. വർഗീസ് മാസ്റ്റർ അധ്യക്ഷനായി. തൃശ്ശൂർ ജനറൽ ജോയിന്റ് രജിസ്ട്രാർ ജൂബി ടി. കുര്യാക്കോസ്, അഡ്വ. ഷോൺ പല്ലിശ്ശേരി, എം. ബാലാജി, ശാരി കിഷോർ, സി.എൻ. ഗോവിന്ദൻകുട്ടി, ടി.നരേന്ദ്രൻ, എം. കെ. അബ്ദുൽസലാം, എൻ.കെ. പ്രമോദ് കുമാർ, അഡ്വ. പി.ആർ.വാസു, ടി. കെ. ഉണ്ണികൃഷ്ണൻ, സായൂജ് എം. എം, നിഷ പി.സി, കെ. എസ്. രാമചന്ദ്രൻ, വിജയാംബിക, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *