general

പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

മുരിക്കുംവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലോക പരിസ്ഥിതി ദിനാചരണം പി.ടി.എയുടെയും എൻ.എസ്.എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ. രാജേഷ് മലയിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

എസ്.എം.സി ചെയർമാൻ ശ്രീ. രാധാകൃഷ്ണൻ പി.ബി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും ഹരിത സംസ്കാരത്തിന്റെ പ്രാധാന്യവും അദ്ദേഹം ചടങ്ങിൽ വിശദീകരിച്ചു.

ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻ-ചാർജ് ആന്റണി ജോസഫ്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സുരേഷ് ഗോപാൽ പി.എസ്., ഹെഡ്മിസ്ട്രസ് ഡോ. ആശാദേവ് എം.വി. എന്നിവർ ആശംസകൾ നേർന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ബി. സുനിൽകുമാർ, റഫിക്ക് പി.എ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂൾ പരിസരത്ത് വിവിധ ഇനം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്ത പരിപാടിയിൽ പ്രകൃതി സംരക്ഷണം, മാലിന്യ നിർമാർജനം, ജലസംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ബോധവൽക്കരണ സന്ദേശങ്ങളും നൽകി.

അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങ് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിലാകെ പകരുന്നതിന് സഹായകമായി.

Leave a Reply

Your email address will not be published. Required fields are marked *