general

രണ്ടു ഭവനങ്ങളുടെ നിർമ്മാണം പുരോഗമിക്കുന്നു

ചോലത്തടം ഇടവകയുൾപ്പെടെ കൂട്ടിക്കൽ ദേശത്തുണ്ടായ പ്രളയത്തിൽ ഈ ഇടവകയിലെ നാലു വീടുകൾ തകരാൻ ഇടയായി. അവിടെത്തന്നെ വീട് വയ്ക്കാൻ സാധ്യമല്ലാത്തതും അനുവാദം ഇല്ലാത്തതുമായ ഈ നാല് വീടുകൾ കൂടാതെ നാലു കുടുംബങ്ങളോട് മാറി താമസിക്കാനും ഗവൺമെന്റ് അധികൃതർ പറഞ്ഞിരിക്കുന്നവയും കൂട്ടി 18 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരുന്നു.

പള്ളിവക സ്ഥലം നൽകിയും സുമനസ്സുകളുടെ സഹകരണത്തോടെ ധനം സമാഹരിച്ചു സ്ഥലം വാങ്ങിയും 7 കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം ഒരുക്കാനും ഒരു ഭവന നിർമ്മാണം പൂർത്തിയാക്കാനും ദൈവം കൃപ ചെയ്തു.

സുരക്ഷിതമായ ഭവനത്തിൽ കഴിയാൻ ദൈവം അനുവദിച്ചുവെങ്കിൽ ബാക്കി കുടുംബങ്ങളെ സഹായിക്കാൻ തനിച്ചോ സുഹൃത്തുക്കളുമായി ചേർന്നോ മറ്റെന്തെങ്കിലും പരിചയമുള്ള പ്രസ്ഥാനങ്ങളിലൂടെയോ വ്യക്തികളിലൂടെയോ സാധ്യത ഉണ്ടെങ്കിൽ സൂചിപ്പിക്കാമോ? ഒരു സ്ക്വയർഫീറ്റിന് 1500 രൂപ വച്ച് ഒന്നോ അതിലധികമോ എങ്കിലും സാധിച്ചാൽ വലിയ ഉപകാരമായിരുന്നു.

രണ്ടാമത്തെയും മൂന്നാമത്തെയും വീടുകളുടെ നിർമ്മാണത്തിന് ജൂലൈ 17-)o തീയതി കല്ലിട്ടു. കമ്പി, സിമന്റ്‌, സിമന്റ്‌ കട്ടകൾ, കട്ടള, ജനൽ, മെറ്റൽ, മണൽ തുടങ്ങിയവയുടെ തുക തുടങ്ങി മറ്റെന്തെങ്കിലും തരത്തിലും ബില്ലു പേ ചെയ്ത് സഹായിക്കാവുന്നതാണ്.

( വിശദ വിവരങ്ങൾക്ക് : please contact the Vicar- 9496542361)

Leave a Reply

Your email address will not be published. Required fields are marked *