general

ഇ ഡി അന്വേഷണം തടയണം; മാസപ്പടി കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL

മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. നോട്ടീസ് നൽകുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും.

റെയ്ഡിൽ കണ്ടെടുത്ത ഡയറിയിലെ മറ്റ് പേരുകളെ കേന്ദ്രീകരിച്ചും തെളിവ് ശേഖരണം തുടങ്ങി. 2019-ൽ ക്ലോസ് ചെയ്ത വീണയുടെ അബുദാബി ബാങ്ക് അക്കൗണ്ടും ഇ ഡിയുടെ അന്വേഷണ പരിധിയിലാണ്. അക്കൗണ്ട് വഴിയുള്ള ഇടപാടുകൾ പരിശോധിക്കും. റെയ്ഡിൽ 242 അക്കൗണ്ടുകളിലായി 18.36 കോടി രൂപ ഇ ഡി മരവിപ്പിച്ചിരുന്നു.

അതേസമയം, സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റെയ്ഡ് സംബന്ധിച്ചുള്ള റിവ്യൂ മീറ്റിങ് ഇന്നു ചേർന്ന ശേഷമായിരിക്കും പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടേയും പരിശോധന ആരംഭിക്കുക. ഇതിൽ വീണയുടെ ഫോൺ പരിശോധന നിര്‍ണായകമാകും. രേഖകൾ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വീണയ്ക്കും സിഎംഎല്ലുമായി ബന്ധപ്പെട്ടവർക്കും നോട്ടിസ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *