കടുത്തുരുത്തി: പരാതിയില്ലാതെ ആവശ്യാനുസരണം കുടിവെള്ളം കൊടുക്കാന്‍ കഴിയുന്നതോടൊപ്പം റോഡുകള്‍ തകരാതെ സംരക്ഷിക്കപ്പെടേണ്ട ഉത്തരവാദിത്വവും ജലവിഭവ വകുപ്പിനുണ്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്.
മാതൃ ഇടവകയായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയുടെ നേതൃത്വത്തില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. തന്റെ ജീവിതത്തിലെ ആത്മവിശ്വാസത്തിന്റെ അടിത്തറ തിരുക്കുടുംബവും പരിശുദ്ധ ദൈവമാതാവുമാണെന്നും മന്ത്രി സ്മരിച്ചു.
താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ഇടവകയുടെ ആദരവറിയിച്ച് വികാരി മന്ത്രിയെ പൊന്നാട അണിയിച്ചു.
ഇടവകാംഗവും തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പലുമായ ഫ്രാങ്ക്ളിന് ജോണ്‍, പാസ്റ്ററല്‍ കൗണ്‍സില്‍ മെംബര്‍ ജോസ് ജയിംസ് നിലപ്പന, കൈക്കാരന് ജോണി കാട്ട്ലാംപറമ്പില്, ടോമി നിലപ്പന, മണി ജോര്‍ജ് ഇലഞ്ഞിക്കുഴി, റോബി കുര്യന് പൂവക്കുളത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.





