kaduthuruthy

കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി നവകേരളാ സദസിൽ നൽകിയ പരാതിയിൻമേൽ ജിയോളജി – വിജിലൻസ് സംയുക്ത പരിശോധന നടത്തി

കടുത്തുരുത്തി : കടുത്തുരുത്തി റബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ ഭരണസമതിയുടെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ചും , കോടിക്കണക്കിന് രൂപയുടെ കരിങ്കൽ ഖനനത്തെ കുറിച്ചും ജിയോളജി- വിജിലൻസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.

നവകേരള സദസിൽ സമര സമതി ചെയർമാനും, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജ മണ്ടലം പ്രസിഡന്റും, എൽ.ഡി. എഫ് പഞ്ചായത്ത് കൺവീനറും മായ സന്തോഷ് കുഴിവേലിയുടെ നേത്യത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ചവരും, റബർ പാൽ കൊടുത്തിട്ട് പണം കിട്ടാത്തവരും, ജീവനക്കാരും ചേർന്ന് നിവേദനം നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദ്‌ദേശാനുസരണം കോട്ടയം എ.ഡി.എമ്മിന്റെ നേത്യത്വത്തിൽ നടക്കുന്ന അന്യോഷണത്തിന്റെ ഭാഗമായാണ് ഇന്ന് സംഘം സ്ഥലത്ത് നടത്തിയ അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *