kottayam

അഡ്വ.കെ ഫ്രാൻസിസ് ജോർജിന് ചാണ്ടി ഉമ്മനെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകണം: മറിയാമ്മ ഉമ്മൻ

കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജിനെ ചാണ്ടി ഉമ്മൻ എം എൽ എയെക്കാളും കൂടുതൽ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ. കൂരോപ്പട മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മറിയാമ്മ ഉമ്മൻ.

ഉമ്മൻ ചാണ്ടിയുടെ പകരക്കാരിയായിട്ടാണ് ഈ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത് .അദ്ദേഹം സൃഷ്ടിച്ച ശൂന്യത എല്ലാവരുടെയും ഉള്ളിലുണ്ട്. നാട്ടുകാർക്ക് ജൂനിയർ ഉമ്മൻ ചാണ്ടിയെ തന്നിട്ടാണ് അദ്ദേഹം കടന്നു പോയത്. ഉമ്മൻ ചാണ്ടി എന്ന വികാരം, ഊർജ്ജമാക്കി മാറ്റി അഡ്വ.കെ. ഫ്രാൻസിസ് ജോർജിന് ഉജ്ജ്വല വിജയം നൽകണമെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

സ്ഥാനാർഥി അഡ്വ.കെ. ഫ്രാൻസിസ് ജോർജിൻ്റെ പിതാവ് കെ.എം ജോർജിൻ്റെ ഷർട്ട് , ഉമ്മൻ ചാണ്ടി ധരിച്ച ഓർമ്മകൾ മറിയാമ്മ ഉമ്മൻ പങ്കുവെച്ചു. യു ഡി എഫ് കൂരോപ്പട മണ്ഡലം കൺവീനർ സാബു സി.കുര്യൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് കേന്ദ്ര ഇലക്ഷൻ കമ്മറ്റി ചെയർമാൻ അഡ്വ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി.

സ്ഥാനാർഥി അഡ്വ.കെ ഫ്രാൻസിസ് ജോർജ് ,അഡ്വ.ചാണ്ടി ഉമ്മൻ എം എൽ എ ,ജോഷി ഫിലിപ്പ് ,സാജു എം.ഫിലിപ്പ്, രാധാ വി.നായർ, കുഞ്ഞ് പുതുശ്ശേരി, കെ.കെ രാജു ,റ്റി.എം ആന്റണി ,കെ.കെ അപ്പുക്കുട്ടൻ നായർ ,അനിൽ കൂരോപ്പട, എം.പി അന്ത്രയോസ്, സന്ധ്യാ സുരേഷ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *