kaduthuruthy

മാനാടി മലയിൽ കുടിവെള്ളം കിട്ടാകനി; കുടിവെള്ളം എത്തിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണം: സന്തോഷ് കുഴിവേലിൽ

കടുത്തുരുത്തി: ഞീഴൂർ പഞ്ചായത്തുകളുടെ അതിർത്തിയായ മാനാടി മലയിൽ കുടി വെള്ളമെത്തിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി മഠത്തിപറമ്പ് ബൂത്ത് കമ്മറ്റി അധികാരികളോട് ആവശ്യപെട്ടു.

നിലവിൽ നാലോളം കുടിവെള്ള പദ്ധതികൾ ഈ പ്രദേശത്തു കൂടി കടന്ന് പോകുന്നുവെങ്കിലും മാനാടി പ്രദേശത്ത് ഇപ്പോഴും കുടിവെള്ളം കിട്ടാക്കനിയാണ്. മൂക്കം ചാത്തിമൈക്രോ ജലവിതരണ പദ്ധതിയിലുള്ള കുഴൽക്കിണറിലും, മാനാടിയിൽ കുത്തിയ രണ്ട് കുഴൽക്കിണറിലും ആവശ്യത്തിന് വെള്ളമില്ല.

പുതിയ ഒരു ജലവിതരണ പദ്ധതി ആവിഷ്കരിച്ച് എത്രയും വേഗം മാനാടി മലയിൽ കുടിവെള്ളമെത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം സന്തോഷ് കുഴിവേലിൽ ആവശ്യപെട്ടു. ബി.ജെ.പി. ബൂത്ത് സമ്മേളനത്തിൽ പ്രസിഡന്റ് റെജി മനയ്ക്കപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ കമ്മറ്റി അംഗം സന്തോഷ് കുഴിവേലിൽ ഉത്ഘാടനം ചെയ്തു.

ബി.ജെ.പി. ഞീഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോസ് പ്രകാശ്, സെക്രട്ടറി ഉണ്ണി ആർ നായർ , പി.സി.രാജേഷ്, അനിൽകുമാർ മാളിയേക്കൽ, രഞ്ജിത്ത് രാധാകൃഷ്ണൻ , എൻ ജയചന്ദ്രൻ , സുനീഷ് കാട്ടാമ്പാക്ക് ,ജി ജി മനയ്ക്ക പറമ്പിൽ , സുബി സുരേഷ്, അജയൻ സി.ആർ. പ്രശാന്ത് മൂക്കം ചാത്തി യേൽ, പി.സി.രതീഷ്, സുരേഷ് മുക്കം ചാത്തി , തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *