തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.
പാലാ :ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് മുന്നോടിയായി പാലാ രൂപതാ കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന് 24 ന് ത്രൈമാസാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. 24 ന് രാവിലെ 11 ന് പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളില്‍ നടക്കുന്ന സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന് സംസ്ഥാന സെക്രട്ടറിയും രൂപതാ പ്രസിഡന്റുമായ പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പോലീസ് ചീഫ് കെ.എം. സാബു മാത്യു Read More…
പാലാ : എസ്എംവൈഎം പാലാ രൂപതയുടെ വാർഷികാഘോഷവും , പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഇന്ന് (2026 ജനുവരി രണ്ടിന്) നടത്തപ്പെടും. പാലാ അൽഫോൻസാ കോളേജിൽ വെച്ച് നടത്തപ്പെടുന്ന വാർഷികം കെസിവൈഎം പാലാ രൂപതയുടെ മുൻ പ്രസിഡൻ്റ് ചെറിയാൻ കെ ജോസ് ഉദ്ഘാടനം ചെയ്യും. 2025 പ്രവർത്തന വർഷത്തെ മികച്ച ഫൊറോനകൾക്കും, യൂണിറ്റുകൾക്കുമുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യും. വാർഷികത്തിനും, തിരഞ്ഞെടുപ്പിനും എസ്എംവൈഎം പാലാ രൂപത ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, പ്രസിഡൻ്റ് അൻവിൻ സോണി ഓടച്ചുവട്ടിൽ, Read More…