പാലാ: കേരള സർക്കാരിന്റെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡണ്ടും നിലവിലെ ഭരണ സമിതി അംഗവുമായ ബേബി ഉഴുത്തുവാലിന് പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി.
പ്രസിഡന്റ് നിർമലാ ജിമ്മി വൈസ് പ്രസിഡണ്ട് സണ്ണി ചാത്തംവേലി ബോർഡ് മെമ്പർമാരായ ഗിരീഷ് കുമാർ, പ്രമോദ് പി എൻ, സാവിയോ കാവുകാട്ട്, സിജോ കുര്യാക്കോസ്, റൂബി ജോസ്, ബിജു പാലുപ്പടവിൽ, കെ എസ് പ്രദീപ്കുമാർ, ബീന തോമസ്, പയസുകുട്ടി മാത്യു എന്നിവർ സംസാരിച്ചു.