മുണ്ടക്കയം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുണ്ടക്കയം റസ്റ്റ് ഹൗസിനോട് അനുബന്ധിച്ച് കാന്റീൻ ആരംഭിക്കുന്നതിന് അനുമതി ലഭിച്ചതായി അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. കാന്റീൻ നടത്തിപ്പിൽ മുൻ പരിചയം ഉള്ളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ച് കാന്റീൻ നടത്തിപ്പിന് പുറത്തുനിന്നുള്ളവർക്ക് കരാർ നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതു പ്രകാരം മുണ്ടക്കയം റസ്റ്റ് ഹൗസിൽ, മുൻപരിചയം ഉള്ളവരിൽ നിന്ന് നിന്നും കാന്റീൻ നടത്തിപ്പിന് താല്പര്യമുള്ളവരിൽ നിന്ന് കൊട്ടേഷൻ ക്ഷണിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. Read More…
mundakkayam
മുണ്ടക്കയത്ത് പുതിയ സബ് ട്രഷറി : മന്ത്രി കെ. എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും
മുണ്ടക്കയം: 40 വർഷത്തിലധികമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന മുണ്ടക്കയം സബ് ട്രഷറിയ്ക്ക് സംസ്ഥാന സർക്കാർ 1.88 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 27 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈൻ ആയി നിർവഹിക്കും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയായി പങ്കെടുക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തും. Read More…
കാർഷികമേഖലയിൽ പൊന്നു വിളയിച്ച് ഫാദർ മാത്യു കടുക്കുന്നേൽ
മുണ്ടക്കയം :വൈദിക വൃത്തിക്കൊപ്പം കാർഷിക വൃത്തിയെ ജീവിത വ്രതമാക്കി കാർഷിക മേഖലയിൽ പൊന്നു വിളയിച്ച മാതൃകാ കർഷകനും, പ്രകൃതിസ്നേഹിയുമായ ഫാദർ മാത്യു കടുക്കുന്നേൽ തന്റെ 45 വർഷത്തെ ഔദ്യോഗിക വൈദിക സേവന കാലാവധി പൂർത്തിയാക്കി വിശ്രമ ജീവിതത്തിലേക്ക്. പാലാ രൂപതയിലെ ചേർപ്പുങ്കൽ കടുകുന്നേൽ പരേതരായ ചാക്കോ മറിയം ദമ്പതികളുടെ മകനായി, 1951 ജനുവരി 9 ജനിച്ച അദേഹം പാലാ മൈനർ സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി പാലായുടെ പ്രഥമ മെത്രാൻ ദിവംഗതനായ അഭിവന്ദ്യ Read More…
പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം ഭാരവാഹികൾ
മുണ്ടക്കയം :പറത്താനം ശ്രീദുർഗാ ഭദ്രകാളിദേവി ക്ഷേത്രം പുതിയഭാരവാഹികളെ തിരഞ്ഞെടുത്തു. രക്ഷാധികാരി കെ കെനാരായണൻ കല്ലേപ്പറമ്പിൽ, പ്രസിഡന്റ് കെ.കെ.പ്രകാശ് കടുവാകാട്ടിൽ. വൈസ് പ്രസിഡന്റ് രമേശ് പ്ലാന്തറയിൽ,സെക്രട്ടറി ശ്രീകുമാർ പാറയിൽ, ജോ :സെക്രട്ടറി കെ. ജി. വിനോയി കണ്ടാരപ്പള്ളിയിൽ, ട്രഷറര്‍ അനീഷ് കളപ്പുരക്കൽ. കമ്മിറ്റി അംഗങൾ: വിഷ്ണു, മനോജ് പി.ജി,ഷാബു എം. കെ., സുമേഷ്, സുനീഷ്,വിമോദ്,സുരേന്ദ്രൻ, ഗോപാലൻ,ശ്രീകുമാർ റ്റി. പി.
പുലി പേടിയിൽ മലയോര ജനത; കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി
മുണ്ടക്കയം: വീണ്ടും പുലി പേടിയിൽ മലയോര ജനത കൊക്കയാർ പഞ്ചായത്ത് വെബ്ലിയിൽ കേഴമാനിന്റ ശരീര ഭാഗങ്ങൾ പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തി. പുലി പിടിച്ചതായി സംശയം. കള്ളി വയലിൽ മാത്തച്ചൻ എന്നയാളുടെ റബർതോട്ടത്തിലാണ് കഴിഞ്ഞ ദിവസം കേഴയുടെ ശരീരഭാഗങ്ങൾ കാണപ്പെട്ടത്. മേഖലയിൽ പുലിയുടെ സാന്നിധ്യമുള്ളതായും, പറയപ്പെടുന്നു, ഏതാനും മാസങ്ങൾക്ക് മുൻപ് ഇതിന്റ തൊട്ടടുത്ത ഭാഗമായ കുറ്റിപ്ലാങ്ങാട് പുലി വളർത്തു മൃഗങ്ങളെ പിടിച്ചതായും, കൊക്കയാർ പാരിസൺ എസ്റ്റേറ്റ് തൊഴിലാളികൾ പുലിയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വനം വകുപ്പ് ഇക്കാര്യത്തിൽ Read More…
കരിനിലം-പശ്ചിമ റോഡ് നിർമ്മാണം ആരംഭിച്ചു
മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ച് റീ ടാറിങ് ആരംഭിച്ചു. റീ ടാറിങ് പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. മുൻപ് റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു.വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് Read More…
ചുമട്ടുതൊഴിലാളിയുടെ സത്യസന്ധത: ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ ലഭിച്ചു
മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, SI വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി. 1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിക്കാൻ മനസുകാട്ടിയ ബിബിൻ Read More…
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി
മുണ്ടക്കയം : മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. വാർഡിലുടനീളം പോസ്റ്ററുകൾ നശിപ്പിച്ചിട്ടുണ്ട്. ചാച്ചികവല മേഖലയിലെ ഫ്ലക്സ് ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ മുന്നേറ്റത്തിൽ പരാജയഭീതിപൂണ്ടവരാണ് സംഭവത്തിന് പിന്നിലെന്നും ജനാധിപത്യ മാർഗത്തിൽ മത്സരിക്കുവാൻ ഇവർ തയ്യാറാകണമെന്നും കേരള കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഏന്തയാർ പള്ളി ജംഗ്ഷനിൽ വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ വിനിയോഗിച്ച് ഏന്തയാർ സെന്റ് മേരിസ് പള്ളി ജംഗ്ഷനിൽ നിർമ്മിച്ച വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഇവിടെ മുൻപ് നിലവിലുണ്ടായിരുന്ന വെയിറ്റിംഗ് ഷെഡ് പ്രളയത്തിൽ തകർന്നു പോയതിനെ തുടർന്ന് പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തീർത്ഥാടന കേന്ദ്രം കൂടിയായ ഏന്തയാർ വേളാങ്കണ്ണി മാതാ പള്ളിയിൽ എത്തുന്ന ഭക്തജനങ്ങൾ,സമീപ പ്രദേശങ്ങളായ പ്ലാപ്പള്ളി, ചാത്തൻ പ്ലാപ്പള്ളി, മാത്തുമല, Read More…
മുണ്ടക്കയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഐ.പി. വിഭാഗവും എക്സ്റേ യൂണിറ്റും മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തിലെ വിവിധ പദ്ധതികള്‍ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. 24 മണിക്കൂര്‍ ഐ.പി. വിഭാഗം, എക്സ്-റേ യൂണിറ്റ്, പാലിയേറ്റീവ് യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.ബ്ലോക്ക് പഞ്ചായത്തിന്റെ 2020-25 ഭരണസമിതിയുടെ കാലത്ത് ഈ ആശുപത്രിയില്‍ 3.55 കോടി രൂപയുടെ വികസന-സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി. എക്സ്-റേ യൂണിറ്റിനായി 31.25 ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ ഫര്‍ണിഷിംഗിനായി 35 ലക്ഷം രൂപയുമാണ് ബ്ലോക്ക് പഞ്ചായത്തിന്റെ Read More…











