thalanad

കനത്ത മഴയിൽ തലനാട് ചൊവ്വൂരിൽ ഉരുൾപൊട്ടൽ

കനത്ത മഴയിൽ തലനാട് ഒന്നാം വാർഡ് ചൊവ്വൂരിൽ നാശം വിതച്ച് ഉരുൾപൊട്ടൽ ഉണ്ടായി. കൃഷി വ്യാപകമായി നശിച്ചു. പിണക്കാട്ട് കുട്ടിച്ചൻറെ ആടും ആട്ടിന് കൂടും ഉരുളിൽ ഒലിച്ചു പോയി.

സി പി എം എൽ സി സെക്രട്ടറി രാജേന്ദ്രപ്രസാദ്, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻറ് സലിം യാക്കീരിയിൽ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ജോസ് കെ മാണീ എം പി യുടെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. അദ്ദേഹം തഹസീൽദാർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

Leave a Reply

Your email address will not be published. Required fields are marked *