രാമപുരം : “മനുഷ്യൻ ഒരു അത്ഭുതമാണ്. ലോകത്തെ ഏറ്റവും വലിയ സ്നേഹം സ്വയം സ്നേഹമാണ്. തന്നെത്തന്നെ സ്നേഹിക്കാൻ കഴിയുന്നവനേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയൂ,” എന്ന് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവിസ് ചിറമേൽ പറഞ്ഞു. രാമപുരം മാർ അഗസ്തീനോസ് കോളേജിൽ രക്തം ദാനം ചെയ്ത വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച “Giving Life Gaining Glory 2026” എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ അറിവിൽ കേരളത്തിൽ ആദ്യമായാണ് ഒരു കലാലയം രക്തം Read More…
ramapuram
രാമപുരം എസ്.എച്ച്. എൽ.പി സ്കൂളിൽ ‘സ്പെല്ലിംഗ് ബീ’ ഗ്രാൻഡ് ഫിനാലെ നാളെ
രാമപുരം: വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് , മലയാളം ഭാഷാ നൈപുണ്യവും അക്ഷരവിന്യാസവും പരിപോഷിപ്പിക്കുന്നതിനായി രാമപുരം എസ്.എച്ച്. എൽ.പി സ്കൂൾ കഴിഞ്ഞ ഒരു വർഷമായി സംഘടിപ്പിച്ചു കൊണ്ടിരുന്ന ‘സ്പെല്ലിംഗ് ബീ’ മത്സരത്തിന്റെ (English & Malayalam)ഗ്രാൻഡ് ഫിനാലെ നാളെ (മാർച്ച് 5, വ്യാഴം) നടക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്ക് പരിപാടികൾ ആരംഭിക്കും. മാണി സി. കാപ്പൻ എം.എൽ.എ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം പാലാ Read More…
ആർദ്ര മനസ്സിന് ആദരവ്
രാമപുരം: ‘രക്ത ദാനം മഹാദാനം’ ഈ സന്ദേശം ഓര്‍മ്മപ്പെടുത്തി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ കഴിഞ്ഞ അധ്യയന വർഷം രക്തം ദാനം ചെയ്ത നൂറോളം വിദ്യാർഥികളെ നാളെ (3.03.2026) 1:45 ന് കോളേജിൽ ആദരിക്കുന്നു. രാമപുരത്തും പരിസര പ്രദേശങ്ങളിലുമുള്ള അനേകം ജീവനുകൾ രക്ഷിക്കുന്ന മഹത്തായ പുണ്യകർമ്മമാണ് കോളേജിലെ വിദ്യാർഥികൾ നാളുകളായി നടത്തി വരുന്നത്. സ്വമേധയാ പ്രതിഫലം വാങ്ങാതെയുള്ള, വിദ്യാർത്ഥികളുടെ നിസ്വാർത്ഥ സംഭാവനകളെ അംഗീകരിക്കുന്നതിനും നന്ദി അർപ്പിക്കുന്നതിനുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ Read More…
രാമപുരം കോളേജിൽ സ്പോർട്സ് ഡേ നടത്തി
രാമപുരം: മാർ അഗസ്തീനോസ് കോളേജിൽ ആനുവൽ സ്പോർട്സ് ഡേ നടത്തി. മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. രാമപുരം പോലീസ് എസ്. എച്ച്. ഒ. ദീപക് കെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ നാല് ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ മാർച്ച് പാസ്ററ് സ്പോർട്സ് ഡേ വർണ്ണാഭമാക്കി. വിവിധ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ് നേടിയ ബ്ലൂ ഹൗസ് പവൻ റ്റി സുനു മെമ്മോറിയൽ എവർ Read More…
രാമപുരം കോളേജിൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്സ് ആരംഭിച്ചു
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ബയോടെക്നോളജി ഡിപ്പാർട്മെന്റും എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈജീൻ ബയോടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റടുമായി ചേർന്ന് ഇൻഡസ്ട്രിയൽ ബയോടെക്നോളജി അഡോൺ കോഴ്‌സും ഇന്റെൺഷിപ്പും ആരംഭിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ബി എസ് സി ബയോടെക്നോളജി പ്രോഗ്രാമിനോടൊപ്പം ഇനിമുതൽ ഇൻഡസ്ട്രിയൽ ബയോടെക്നോളജിയും പഠിക്കാവുന്നതാണ്. ഇത് സംബന്ധിച്ച ധാരണാപത്രം കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറത്തിന് സൈജീൻ ബയോടെക്നോളജിസ് സൈന്റിഫിക് കൺസൾറ്റൻറ് അതുൽ കെ. കൈമാറി. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ. വൈസ് പ്രിൻസിപ്പൽമാരായ ഫാ Read More…
രാമപുരം കോളേജിൽ ‘ഫെയർവെൽ 2026’ നടത്തി
രാമപുരം മാർ ആഗസ്തീനോസ് കോളേജ് 2026 ൽ പഠനം പൂർത്തിയാക്കിയ ബിരുദ വിദ്യാർഥികളുടെ ഫെയർവെൽ നടത്തി. എൻ്റെ ജീവിതത്തിൻ്റെ മുൻപോട്ടുള്ള പ്രയാണത്തിൽ മാർ ആഗസ്തീനോസ് കോളേജ് പകർന്നു നൽകിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, സ്നേഹവും സത്യസന്ധതയും എന്റെ ജീവിതവഴികളിൽ എന്നും വഴികാട്ടിയായിരിക്കുമെന്നും കത്തുന്ന മെഴുകുതിരിയുടെ സാക്ഷ്യത്തിൽ പ്രതിജ്ഞയെടുത്താണ് വിദ്യാർത്ഥികൾ പടിയിറങ്ങിയത്. കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. ഫെയർവെൽ ഉദ്‌ഘാടനം നിഷ ജോസ് കെ. മാണി നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ Read More…
രാമപുരം കോളേജിൽ ജിത്തു മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെൻ്റിന് വാശിയേറിയ തുടക്കം
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന 8 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെൻ്റിന് വാശിയേറിയതുടക്കം. ടൂർണ്ണമെന്റിൽ ആദ്യ ദിവസം ആതിഥേയരായ മാർ ആഗസ്തീനോസ് കോളേജ് രാമപുരം കുറവിലങ്ങാട് ദേവമാതാ കോളേജിനെയും , മാന്നാനം കെ.ഇ.കോളേജ് ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കൊളേജിനെയും പരാജയപ്പെടുത്തി. ടൂർണ്ണമെന്റ് ഉദ്‌ഘാടനം കോളേജ് മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം നിര്വ്വഹിച്ചു. പ്രിൻസിപ്പൽ ഡോ റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് സി Read More…
രാമപുരം കോളേജിൽ ജിത്തു മെമ്മോറിയൽ ഫുട്‍ബോൾ ടൂർണമെന്റ്
രാമപുരം: മാർ ആഗസ്തീനോസ് കോളേജിൻ്റെ ആഭിമുഖ്യത്തിൻ സംഘടിപ്പിക്കുന്ന 8 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഫെബ്രുവരി 9 മുതൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടുന്നു. ടൂർണ്ണമെന്റിൽ സെന്റ് തോമസ് കോളേജ് പാലാ, സെൻറ്. ജോർജ് കോളേജ് അരുവിത്തുറ, കെ.ഇ കോളേജ് മാന്നാനം, സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, ആതിഥേയരായ മാർ ആഗസ്തീനോസ് കോളേജ് രാമപുരം തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കും. ടൂർണ്ണമെന്റ് ഉദ്‌ഘാടനം 3: 15 പി എം Read More…
നെൽക്കൃഷിയിലും നൂറുമേനി കൊയ്ത് രാമപുരം കോളേജ് വിദ്യാർഥികൾ
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് ചെയ്ത നെൽകൃഷിയിൽ നൂറുമേനി കൊയ്ത് വിദ്യാർത്ഥികൾ. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഒരു പ്രദേശത്തിൻ്റെ തന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിർണായക പങ്കുവഹിക്കുന്ന നെൽവയലുകൾ പുനരുജ്ജീവിപ്പിക്കാനായിട്ടാണ് വിദ്യാർഥികൾ നെൽ കൃഷിക്കായി മുന്നിട്ടിറങ്ങിയത്. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാർഡിലുള്ള ചൂരവേലിൽ പാടത്താണ് നെൽകൃഷി നടത്തി വിളവെടുത്തത്. രാസവളങ്ങളോ രാസകീടനാശിനികളോ Read More…
രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ‘ഫാമിലി ഫിയസ്റ്റ 2026’ കുടുംബസംഗമം സംഘടിപ്പിച്ചു
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ അധ്യാപക-അനധ്യാപക ജീവനക്കാരുടെ കുടുംബസംഗമമായ ‘ഫാമിലി ഫിയസ്റ്റ 2026’ ആഘോഷപൂർവ്വം സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും വേദിയായി മാറിയ സംഗമം കോളേജ് മാനേജർ വെരി റെവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് ചടങ്ങിൽ വിശിഷ്ടാഥിതിയായിരുന്നു. രാമപുരം പള്ളിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന അസിസ്റ്റന്റ് വികാരിമാരായ ഫാ. തോമസ് വെട്ടുകാട്ടിൽ, ഫാ. ജോആനി കുറുവാച്ചിറ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൂടാതെ, വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച Read More…











