ഉഴവൂർ: ഇന്ത്യയിലെ ഗ്രാമീണ മേഖലയെ കേന്ദ്രീകരിച്ചുള്ള മുൻനിര സാമ്പത്തിക സേവന സ്ഥാപനമായ ക്രെഡിറ്റ് ആക്സസ് ഗ്രമീൺ ലിമിറ്റഡിന്റെ (CreditAccess Grameen Ltd.) CSR വിഭാഗമായ ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ (CAIF), കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള മദർ തെരേസ സ്പെഷ്യൽ സ്കൂളിന് സ്കൂൾ ബസ് കൈമാറി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിലാണ് ബസ് കൈമാറിയത്.
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വീടുകളിൽ നിന്ന് സ്കൂളിലേക്കും തിരിച്ചും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാസൗകര്യം ഒരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 18 സീറ്റ് ഉള്ള ഫോഴ്സ് മോട്ടോഴ്സ് സ്കൂൾ ബസ് ആണ് CAIF CSR സഹായം വഴി അനുവദിച്ചത്.
മദർ തെരേസ സ്പെഷ്യൽ സ്കൂൾ ഡയറക്ടർ ശ്രീമതി അന്നമ്മ തോമസ് അധ്യക്ഷതവഹിച്ച ചടങ്ങ് ഉഴവൂർ ജോയിൻറ് ആർ.ടി.ഒ ശ്രീമതി ബി. ഷെർളി ഉദ്ഘാടനം ചെയ്തു. സ്കൂൾ ബസിന്റെ താക്കോൽദാനം ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ ഗുരുരാജ് നടത്തി.
ശ്രീ. ഗുരുരാജ് കുമാർ കെ.എസ്. റാവു (ഡയറക്ടർ, ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ), ശ്രീമതി. അന്നമ്മ തോമസ് (ഡയറക്ടർ, മദർ തെരേസ സ്പെഷ്യൽ സ്കൂൾ), ശ്രീ. ബിബിൻ തോമസ് ( പ്രിൻസിപ്പൽ, മദർ തെരേസ സ്പെഷ്യൽ സ്കൂൾ), ശ്രീ. ശ്രീവത്സ (സി.ബി.ഒ.,ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലിമിറ്റഡ്), ശ്രീ. സതീഷ് റാവു(സി.ഒ.ഒ., ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ),
ശ്രീ. ത്രിനാഥ് (സോണൽ മാനേജർ,ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലിമിറ്റഡ്), ശ്രീമതി. വിനോദ ടി.എൻ.(പ്രോഗ്രാം ലീഡ്, ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ .) ശ്രീമതി. ബി.ഷെർളി(ജോയിന്റ് ആർ.ടി.ഒ.), ശ്രീ. മഹേഷ് കൃഷ്ണൻ (സബ് ഇൻസ്പെക്ടർ കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ), ശ്രീ. ഗോപിനാഥൻ എൻ.ആർ (പി.റ്റി.എ. പ്രസിഡൻ്റ്) ശ്രീ. രാജീവ് കല്ലറയ്ക്കൽ (അഡ്മിനിസ്ട്രേറ്റീവ് കോ ഓർഡിനേറ്റർ) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.





