രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഏർപ്പെടുത്തിയ പ്രഥമ സാഹിത്യ പുരസ്കാരം ‘അക്ഷരദീപ’ത്തിന് വിശ്രുത സാഹിത്യകാരൻ ശ്രീ പെരുമ്പടവം ശ്രീധരൻ അർഹനായി. അദ്ദേഹത്തിൻ്റെ ഇലഞ്ഞി പെരുമ്പടവം വീട്ടിലെത്തി കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ വൈസ് പ്രിൻസിപ്പിൾ മാരായ ഫാ.ജോസഫ് ആലഞ്ചേരി,സിജി ജേക്കബ്, ഫാ. ബോബി ജോൺ, ഷീബ അരുൺ തുടങ്ങിയ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് അവാർഡ് സമ്മാനിച്ചു. 10001 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് ആണ് അക്ഷരദീപം Read More…
ramapuram
ലോകകപ്പ് ഫുട്ബോൾ: രാമപുരം കോളേജ് വിദ്യാർത്ഥികളുടെ ഘോഷയാത്ര ആവേശമായി
രാമപുരം: ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിനും ആവേശത്തിനും നിറം പകർന്നു കൊണ്ട് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വർണാഭമായ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്നായ ഫിഫ ലോകകപ്പിന്റെ സന്ദേശവും ആവേശവും പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. കോളേജ് ക്യാമ്പസിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര രാമപുരം ടൗണിൽ സമാപിച്ചു. വിവിധ രാജ്യങ്ങളുടെ പതാകകളും ജേഴ്‌സികളും അണിഞ്ഞ് നൂറുകണക്കിന് വിദ്യാർത്ഥികൾ ജാഥയിൽ അണിനിരന്നു. ഫുട്ബോളിനോടുള്ള യുവജനങ്ങളുടെ Read More…
കേരള കൗമുദി അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്
രാമപുരം: കേരള കൗമുദി ഏർപ്പെടുത്തിയ മികച്ച കോളേജുകൾക്കുള്ള പുരസ്‌കാരം രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന, സാമൂഹിക പ്രതിബദ്ധത എന്നീ വിവിധ മേഖലകളിൽ കോളേജ് കാഴ്ചവച്ച മികവും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ പുരസ്‌കാരം നൽകിയത്. നാക് എ ഗ്രേഡ് നേടിയ മധ്യ തിരുവതാങ്കൂറിലെ ഏക സ്വാശ്രയ സ്ഥാപനമായ രാമപുരം കോളേജ് യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) Read More…
കേരള കൗമുദി അവാർഡ് രാമപുരം മാർ ആഗസ്തീനോസ് കോളേജിന്
രാമപുരം: കേരള കൗമുദി ഏർപ്പെടുത്തിയ മികച്ച കോളേജുകൾക്കുള്ള പുരസ്‌കാരം രാമപുരം മാർ ആഗസ്തീനോസ് കോളേജിന് ലഭിച്ചു. വിദ്യാഭ്യാസ, ഗവേഷണ, നൈപുണ്യ വികസന, സാമൂഹിക പ്രതിബദ്ധത എന്നീ വിവിധ മേഖലകളിൽ കോളേജ് കാഴ്ചവച്ച മികവും പ്രവർത്തനങ്ങളും വിലയിരുത്തിയാണ് ഈ പുരസ്‌കാരം നൽകിയത്. നാക് എ ഗ്രേഡ് നേടിയ മധ്യ തിരുവതാങ്കൂറിലെ ഏക സ്വാശ്രയ സ്ഥാപനമായ രാമപുരം കോളേജ് യുജിസി അംഗീകാരവും,നാക് എ ഗ്രേഡും,നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ ഫ്രെയിം വർക്ക് (NIRF) ലും കേരള ഇൻസ്റ്റിട്യൂഷണൽ റാങ്കിങ് ഫ്രെയിം വർക്ക് (KIRF) Read More…
കേരളത്തിൽ പുതുയുഗ പിറവിയുണ്ടാകും: മന്ത്രി മോൻസ് ജോസഫ്
രാമപുരം: കേരളത്തെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാനുള്ള ഉത്തരവാദിത്തമാണ് ജനങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയെ ഏൽപ്പിച്ചിരിക്കുന്നതെന്ന ബോധ്യം സർക്കാരിനുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ്.കേരളത്തിൻറെ മികവിന്റെ അടിസ്ഥാന ഘടകങ്ങളായി വാഴ്ത്തപ്പെടുന്ന വിദ്യാഭ്യാസരംഗവും അ ആതുരാ ശുശ്രൂഷ രംഗവും വലിയ പ്രതിസന്ധിയിലാണ്. സാധാരണക്കാരായ ജനങ്ങൾ ആശങ്കയിലാണ്. കാർഷിക മേഖല തകർന്നു.എല്ലാ രംഗത്തും വലിയ മാറ്റങ്ങൾ വരുത്തണം എന്ന ആഗ്രഹത്തോടെയും ഇച്ഛാശക്തിയോടെയുമാണ് യുഡിഎഫ് ഗവൺമെൻറ് പ്രവർത്തിക്കുന്നത്. ആത്മവിശ്വാസമുള്ള യുവജനങ്ങളെ സൃഷ്ടിക്കുന്ന മികവിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഇടങ്ങൾ ആകണം കലാലയങ്ങൾ എന്ന് മന്ത്രി പറഞ്ഞു. Read More…
പരിസ്ഥിതി സംരക്ഷണറാലിയും പ്രതിജ്ജ്ഞയും നടത്തി രാമപുരം കോളേജ്
രാമപുരം : ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ രാമപുരം ടൗണിൽ പരിസ്ഥിതി ബോധവൽക്കരണ റാലിയും പ്രതിജ്ഞയുംനടത്തപ്പെട്ടു. കോളേജ് വിദ്യാർത്ഥികളും അധ്യാപകരും രാമപുരം ടൗണിലൂടെ നടത്തിയ പരിസ്ഥിതി ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കടൻ ഫ്ലാഗ് ഓഫ് ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ പരിസ്ഥിതിദിന സന്ദേശം നൽകി. എൻ എസ് എസ് കോർഡിനേറ്റർ നിർമ്മൽ കുര്യാക്കോസ് പ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്,അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് Read More…
രാമപുരം കോളേജിന് റാങ്കുകളുടെ തിളക്കം
രാമപുരം : ഈ വർഷത്തെ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷാ ഫലത്തിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജിന് റാങ്കുകളുടെ തിളക്കം. അമിത എൽസ് ബിനോയി ബി കോം കോ ഓപ്പറേഷൻ ഒന്നാം റാങ്കും, ബി എസ് സി ബയോടെക്‌നോളജിയിൽ ജൊഹാൻ ജേക്കബ് മൂന്നാം റാങ്കും, അമല റോയി അഞ്ചാം റാങ്കും മരിയ ബേസിൽ ബി സി എ എട്ടാം റാങ്കും, ശ്രീലക്ഷ്‌മി ആർ ബി കോം കോ ഓപ്പറേഷൻ പത്താം റാങ്കും കരസ്ഥമാക്കി. ബി സി Read More…
രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബ് രാമപുരത്ത് സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പും നടത്തി
രാമപുരം: രാമപുരം ടെമ്പിൾ ടൗൺ ലയൺസ് ക്ലബ്ബും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും ചേർന്ന് സൗജന്യ മെഗാ നേത്ര ചികിത്സാ ക്യാമ്പും തിമിര ശസ്ത്രക്രിയയും രാമപുരം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ ഹാളിൽ വച്ച് ശനിയാഴ്ച മെയ് 2, 2026 നടത്തപ്പെട്ടു. ടെമ്പിൾ ടൗൺ ലയൺസ് ക്ലബ് പ്രസിഡൻറ് ലയൺ കേണൽ കെ എൻ വി ആചാരി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്യാമ്പിന്റെ ഉദ്ഘാടനം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി വികാരി റവ. ഫാ. ബർക്കുമാൻസ് Read More…
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യുഗപ്രഭാവൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ജാതി മത ഭേദമന്യേ ഏവരുടേയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണ് തേവർ പറമ്പിൽ കുഞ്ഞച്ചൻ എന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ യുഗപ്രഭാവനാണ് അദ്ദേഹമെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പിൽ കുഞ്ഞച്ചന്റെ ജീവിതവും ദർശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞച്ചൻ അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിന് Read More…
സംസ്ഥാനത്തെ മികച്ച സ്കൂൾ ജൈവകൃഷിത്തോട്ടം അവാർഡ് കോട്ടയം ജില്ലയിലെ രാമപുരം SHLP സ്കൂളിന്
മുഹമ്മ: സരോജിനി-ദാമോദരൻ ഫൗണ്ടേഷന്റെ 17-ാമത് അക്ഷയശ്രീ അവാർഡ് കോട്ടയം ജില്ലയിലെ രാമപുരം എസ്.എച്ച്.എൽ.പി സ്കൂളിന്. സംസ്ഥാനത്തെ മികച്ച സ്കൂൾ ജൈവകൃഷിത്തോട്ടത്തിനുള്ള പുരസ്കാരമാണ് സ്കൂൾ കരസ്ഥമാക്കിയത്. 15,000 രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്. ആലപ്പുഴ മുഹമ്മയിലെ ഗൗരീനന്ദനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി പത്മശ്രീ ജി. ദേവകി അമ്മ അവാർഡ് വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ കൃഷിയോടുള്ള അഭിരുചി വളർത്തുന്നതിനും ജൈവകൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി പി ടി എ യുടെ നേതൃത്വത്തിൽനടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. സരോജിനി-ദാമോദരൻ ഫൗണ്ടേഷൻ രക്ഷാധികാരി ശ്രീ. എസ്.ഡി. Read More…











