melukavu

മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ : മേയ് 18,19 തീയതികളിൽ

മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ 2024 മേയ് 18,19 തീയതികളിൽ നടത്തപ്പെടുകയാണ്. പഞ്ചായത് തലത്തിൽ ഈ പ്രവർത്തനങ്ങൾ മെയ് 18 ആം തീയതി രാവിലെ 10.30 ന് മൂന്നിലവ് ടൗണിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നതാണ്.

അതിനോടനുബന്ധിച്ച് ടൌൺ കേന്ദ്രീകരിച്ച് ശുചീകരണം നടത്തുന്നതാണ്.തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ അതാത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ നടത്തുന്നതാണ്.

ഇതോടൊപ്പം ഡെങ്കിപ്പനി പോലുള്ള പകർച്ച വ്യാദികളെ പ്രതിരോധിക്കുന്നതിനായി ഊർജിത കൊതുക് നിവാരണ ബോധവൽക്കരണ യജ്ജവും സംഘടിപ്പിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *