Erattupetta News

പ്രതിക്ഷേധ പ്രകടനവും, യോഗവും

ഈരാറ്റുപേട്ട : കേരള മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപെടുത്തുവനായി ഗുഡാലോചന നടത്തിയ പി സി ജോർജിനെതിരെ പ്രതിക്ഷേധ പ്രകടനവും യോഗവും നടത്തി.

സിപിഐ എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ അഞ്ഞൂറോളം പ്രവർത്തകർ പങ്കെടുത്തു. മുട്ടം കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ചേന്നാട് കവലയിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിക്ഷേധ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു .

ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് യോഗത്തിന് ആദ്യക്ഷനായി. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രമേഷ് ബി വെട്ടിമറ്റം, അഡ്വ.വി എൻ ശശിധരൻ, സി എം സിറിയക്ക്, പി ആർ ഫൈസൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.