കിടങ്ങൂർ :88 വയസ്സുള്ള വയോധികയെ വീട്ടിൽ അതിക്രമിച്ചു മാനഭംഗപ്പെയെടുത്തിയ
കേസിലെ പ്രതി കിടങ്ങൂർ കരയിൽ മംഗലാരം ഭാഗത്തു കാഞ്ഞിരക്കാട്ട് പ്രസാദ് വിജയൻ (24) എന്നയാളെ 30 വർഷം കഠിന തടവിനും, 1,15,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് ശ്രീമതി.റോഷൻ തോമസ് വിധിച്ചു.
പ്രതി പിഴ അടച്ചാൽ 1 ലക്ഷം രൂപ ഇരക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാമാണ് ശിക്ഷ വിധിച്ചത്. 10/1/22 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കിടങ്ങൂർ പോലീസ് സ്റ്റേഷൻ SI ആയിരുന്ന കുര്യൻ മാത്യു കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ കിടങ്ങൂർ S H O ബിജു. K. R തുടരന്വേഷണം പൂർത്തിയാക്കി
പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 22 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.





